LiveTV

Live

Kerala

പള്ളികൾ പെട്ടെന്ന് തുറക്കാന്‍ ആവശ്യപ്പെടുന്നത് കൂടുതൽ ആപത്തുണ്ടാക്കും: ഡോ.ഹുസൈൻ മടവൂർ

കടകള്‍ തുറക്കാൻ അനുമതി നൽകിയത് പോലെ പള്ളികളും തുറക്കണമെന്ന് ഇപ്പോൾ ചില കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ.

പള്ളികൾ പെട്ടെന്ന് തുറക്കാന്‍ ആവശ്യപ്പെടുന്നത് കൂടുതൽ ആപത്തുണ്ടാക്കും: ഡോ.ഹുസൈൻ മടവൂർ

കോവിഡ് 19 രോഗം കേരളത്തിലും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പള്ളികൾ പെട്ടെന്ന് തുറക്കാന്‍ ആവശ്യപ്പെടുന്നത് കൂടുതൽ ആപത്തുകളുണ്ടാക്കുമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ. കടകളും മാളുകളും തുറക്കാൻ അനുമതി നൽകിയത് പോലെ പള്ളികളും നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കണമെന്ന് ഇപ്പോൾ ചില കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ന്യൂനപക്ഷ ക്ഷേമ മന്ത്രിയും ഒരു നിർദ്ദേശവും അടിച്ചേൽപ്പിച്ചിട്ടില്ല. മറിച്ച് കേരളത്തിലെ എല്ലാ മത സംഘടനാ നേതാക്കളും നിർദ്ദേശിച്ചതനുസരിച്ചാണ് ഇപ്പോഴത്തെ നില തുടരാൻ തീരുമാനിച്ചത്. ഇപ്പോൾ തന്നെ പള്ളികൾ തുറക്കണമെന്ന് മുറവിളി കൂട്ടുന്നത് ശരിയല്ലെന്നും ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.