LiveTV

Live

Kerala

പാലക്കാട് അഞ്ച് പേര്‍ക്ക് കോവിഡ്; കടുത്ത ജാഗ്രതയില്ലെങ്കിൽ സാമൂഹ വ്യാപനമുണ്ടാകുമെന്ന് മന്ത്രി

പാലക്കാട് അഞ്ച് പേര്‍ക്ക് കോവിഡ്; കടുത്ത ജാഗ്രതയില്ലെങ്കിൽ സാമൂഹ വ്യാപനമുണ്ടാകുമെന്ന് മന്ത്രി

പാലക്കാട് ജില്ലയിൽ 10 മാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പെടെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ സാമൂഹ വ്യാപനം ഉണ്ടാകുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ഈ മാസം 31 വരെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു. കാരകുറുശ്ശിയിൽ 10 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു. ഈ മാസം 17ന് അമ്മക്കും സഹോദരിക്കും ഒപ്പമാണ് കുഞ്ഞ് നാട്ടിലെത്തിയത്.

ചെണെയിൽ നിന്ന് എത്തിയ ചെർപ്പുളശ്ശേരി സ്വദേശിക്കും മണ്ണാർക്കാട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നും വന്ന തോണിപാടം സ്വദേശിക്കും വരോട് സ്വദേശിക്കും കോവിഡ് പോസിറ്റീവായി.

ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനായി ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പ്രബല്യത്തിൽ വന്നു. നാല് പേരിൽ കൂടുതൽ ഒന്നിച്ച് കൂടിയാൽ കേസ് എടുക്കും. രാത്രി 7 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ ആണ്. ആളുകള്‍ പുറത്തിറങ്ങരുത്. പരീക്ഷകള്‍ നാളെ തുടങ്ങാനിരിക്കെ നിര്‍ദേശങ്ങള്‍ കുട്ടികളും രക്ഷിതാക്കളും പാലിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടു. നിലവിൽ 53 പേരാണ് ജില്ലയിൽ ചികിത്സയിലുളളത്.