LiveTV

Live

Kerala

താനെയിൽ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി

6 മണിക്കുള്ള ട്രെയിനായി സ്റ്റേഷനിലെത്തിയ യാത്രക്കാർ മടങ്ങി

താനെയിൽ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി

മഹാരാഷ്ട്രയിലെ താനെയിൽ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. 6 മണിക്കുള്ള ട്രെയിനായി സ്റ്റേഷനിലെത്തിയ യാത്രക്കാർ മടങ്ങി. കേരളത്തിൻറെ ആവശ്യത്തെത്തുടർന്നാണ് സർവീസ് റദ്ദാക്കിയത്. ക്വാറന്റൈന്‍ സൗകര്യമൊരുക്കാൻ സാവകാശം വേണമെന്നായിരുന്നു ആവശ്യം. യാത്രക്കാരിൽ പലർക്കും പാസുകൾ ഇല്ലാതിരുന്നതും പ്രശ്നമായി.

അതേസമയം ജാഗ്രത വെബ്സൈറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താതെ കേരളത്തിലേക്കുളള ശ്രമിക് സ്പെഷൽ ട്രെയിനുകളിൽ പോകുന്നവർക്ക് പാസ് എടുക്കാൻ കഴിയില്ലെന്ന് യാത്രക്കാർ പറഞ്ഞു.