LiveTV

Live

Kerala

ആഭ്യന്തര വിമാന യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി

രോഗലക്ഷണം ഇല്ലാത്തവര്‍ ഹോം ക്വാറന്റൈന്‍ പോകണം. രോഗ ലക്ഷണം ഉള്ളവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ അയക്കും.

ആഭ്യന്തര വിമാന യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ആഭ്യന്തര വിമാന സർവീസിനായി സംസ്ഥാനത്തെ വിമാനത്താവളങ്ങൾ സജ്ജമായി. പ്രതിവാരം 100ലേറെ സർവീസുകൾ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നുണ്ടാവും. കേരളത്തിലെത്തുന്ന യാത്രക്കാർക്കായി സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

ലോക്ക് ഡൌണിൻറെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയത്. 30 ശതമാനം സർവീസുകൾ നടത്താനാണ് വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്. ഇതനുസരിച്ച് സംസ്ഥാനത്തെ ഓരോ വിമാനത്താവളങ്ങളിൽ നിന്നും പ്രതിവാരം 100ഓളം സർവീസുകൾ ഉണ്ടാകും. കേരളത്തിലെത്തുന്ന യാത്രക്കാർക്കായി സംസ്ഥാന സർക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രധാന നിർദേശങ്ങൾ ഇവയാണ്- യാത്രക്കാർ കോവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഒന്നിലധികം പേർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ എല്ലാവരുടേയും വിവരങ്ങൾ രജിസ്ട്രേഷനിൽ ഉൾപ്പെടുത്തണം. മൊബൈൽ നമ്പറിലേക്ക് ക്യുആർ കോഡ് അടങ്ങുന്ന യാത്ര പെർമിറ്റ് ലഭിച്ചശേഷം യാത്ര ആരംഭിക്കുക. ബോഡിങ് പാസ് നൽകുന്നതിന് മുൻപ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെയെന്ന് എയർലൈൻ ജീവനക്കാർ പരിശോധിക്കണം. വീടുകളിലേക്ക് പോകാൻ സ്വന്തം വാഹനമോ വാടക വാഹനമോ ഉപയോഗിക്കാം. കെഎസ്ആർടിസി ബസുകളും യാത്രക്കാർക്കായി സജ്ജീകരിക്കും. സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ ക്വറൻറൈനിൽ പോകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.