LiveTV

Live

Kerala

പ്രതിസന്ധികളില്‍ പതറാത്ത മുഖ്യമന്ത്രിക്ക് ഇന്ന് 75ാം പിറന്നാള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെ പിറന്നാള്‍.

പ്രതിസന്ധികളില്‍ പതറാത്ത മുഖ്യമന്ത്രിക്ക് ഇന്ന് 75ാം പിറന്നാള്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ആം പിറന്നാള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെ പിറന്നാള്‍.

മുഖ്യമന്ത്രിയായി പാര്‍ട്ടി തീരുമാനിച്ചതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്ത് പിണറായി വിജയന്‍ അതുവരെ രഹസ്യമാക്കി വച്ച കാര്യം വെളിപ്പെടുത്തിയത്- 2016 മേയ് 24ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലഡു നല്‍കി പിറന്നാള്‍ വിവരം വെളിപ്പെടുത്തി.

കോവിഡ് പ്രതിരോധത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെയടക്കം പ്രശംസ ഏറ്റുവാങ്ങി നില്‍ക്കുന്ന ഈ പിറന്നാളിന് മധുരം ഏറെയാണ്. എന്നാല്‍ ഈ കോവിഡ് കാലത്ത് ആഘോഷങ്ങള്‍ വേണ്ടെന്നാണ് തീരുമാനം.

നിപ, ഓഖി, രണ്ട് പ്രളയങ്ങള്‍, ഒടുവില്‍ കോവിഡും.. ഇങ്ങനെ ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങള്‍ നാടിനെ പിടിച്ചുലക്കുമ്പോഴും അതിനെ നേരിടാന്‍ അമരത്ത് പിണറായി വിജയന്‍ ഉണ്ടായിരുന്നു.. വിമര്‍ശനങ്ങള്‍ ഏറ്റെങ്കിലും കുലുങ്ങാതെ..