പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെറിയ പെരുന്നാൾ ദിനത്തിൽ പ്രതിഷേധം
പെരുമ്പാവൂർ കണ്ടന്തറയിലെ ഷാഹീൻ ബാഗ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വീടുകള്‍ തോറും പ്രതിഷേധം സംഘടിപ്പിച്ചത്
പൌരത്വഭേദഗതി നിയമം പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ അവസാനിക്കില്ല എന്ന പ്രഖ്യാപനത്തോടെയാണ് കണ്ടന്തറ ഷാഹീന്‍ ബാഗിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പ്രതിഷേധം നടന്നത്. പൌരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവര്ക്കെതിരായി കോവിഡ് കാലത്തും തുടരുന്ന പൊലീസ് വേട്ട അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കയ്യിൽ CAA, NRC വിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളും കൈകളിലേന്തി കണ്ടന്തറയിലെ ഓരോ വീട്ടുപടിക്കലും പ്രതിഷേധക്കാര്‍ അണിനിരന്നു. ഇങ്ങനെ നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ പ്രതിഷേധത്തിൽ പങ്കെടുത്തു. ലോക്ഡൌണുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന ഇത്തരം കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഈ പ്രതിഷേധത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു