LiveTV

Live

Kerala

കോഴിക്കോട് കടപ്പുറത്ത് കൂറ്റന്‍ കടലാമയുടെ ജഡം

ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് സമീപമാണ് ആമയുടെ ജഡം കരയ്ക്കടിഞ്ഞത്, ആമക്ക് 200 കിലോ ഭാരം വരും

കോഴിക്കോട് കടപ്പുറത്ത് കൂറ്റന്‍ കടലാമയുടെ ജഡം

കോഴിക്കോട് കടപ്പുറത്ത് കൂറ്റന്‍ ആമയുടെ ജഡം കണ്ടെത്തി.  ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് സമീപമാണ് ആമയുടെ ജഡം കരയ്ക്കടിഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് ജഡം കരയില്‍ കണ്ടെത്തിയത്. തീരദേശവാസികളാണ് ജഡം കണ്ടെത്തിയത്. ഏകദേശം 200 കിലോ ഭാരമുണ്ട് കടലാമയ്ക്ക്. വലയോ മറ്റോ കുടങ്ങിയത് പോലെ പരിക്കേറ്റ നിലയിലായിരുന്നു ജഡം. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനനടത്തി. കടലാമയുടെ ജഡം പിന്നീട് മറവ് ചെയ്തു.

കോഴിക്കോട് കടപ്പുറത്ത് കൂറ്റന്‍ കടലാമയുടെ ജഡം
കോഴിക്കോട് കടപ്പുറത്ത് കൂറ്റന്‍ കടലാമയുടെ ജഡം