പാലക്കാട് നിന്നും ബിഹാറിലേക്ക് നടന്ന് പോകാൻ ശ്രമിച്ച അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞു

പാലക്കാട് പട്ടാമ്പിയിൽ നിന്നും അതിഥി തൊഴിലാളികൾ ബിഹാറിലേക്ക് നടന്ന് പോകാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ബീഹാറിലേക്കുള്ള പ്രത്യാക ട്രെയിൻ റദ്ദാക്കിയതിനെ തുടർന്നാണ് തൊഴിലാളികൾ കൂട്ടമായി നടന്ന് പോകാൻ ശ്രമിച്ചത്. പട്ടാമ്പിയിൽ നിന്നും നടന്ന് കിലോമീറ്ററുകൾ അപ്പുറത്തുള്ള വാടാനാംകുർശ്ശിയിൽ വെച്ച് പൊലീസ് തൊഴിലാളികളെ തടഞ്ഞു. പിന്നീട് തൊഴിലാളികളെ ക്യാംപുകളിലേക്ക് മാറ്റി. ഉംപുൻ ചുഴലികാറ്റിന്റെ പശ്ചാത്തലത്തിലാണ് ട്രെയിൻ റദ്ദാക്കിയത്