LiveTV

Live

Kerala

പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ്

ആദ്യാമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്

പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ്

പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യാമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 12 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നതും, മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. നിലവില്‍ 45 പേരാണ് പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പാലക്കാട് ജില്ല ആശുപത്രിയില്‍ 18 പേരും ഒരാള്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്.