LiveTV

Live

Kerala

രാഷ്ട്രീയവും സിനിമയും കാര്‍ട്ടൂണ്‍ താരങ്ങളും ഇടം പിടിച്ച് മാസ്കുകള്‍

കോവിഡ് 19 കാലത്ത് മാസ്കുകളില്‍ നിരവധി പരീക്ഷണങ്ങളാണ് നിര്‍മാതാക്കള്‍ നടത്തുന്നത്

രാഷ്ട്രീയവും സിനിമയും കാര്‍ട്ടൂണ്‍ താരങ്ങളും ഇടം പിടിച്ച് മാസ്കുകള്‍

കോറോണ കാലത്ത് മാസ്ക് ഒഴിവാക്കാന്‍ കഴിയാതായതോടെ മാസ്കുകളിലും പുതുപരീക്ഷണങ്ങളുടെ കാലമാണ്. വടക്കന്‍ പറവൂറിലെ ഫ്ലൈ സ്പോര്‍ട്ട്സാണ് ഇത്തരം മാസ്കുകള്‍ വിപണിയിലെത്തിക്കുന്നത്. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും കലാസാംസ്കാരിക പ്രവര്‍ത്തകരുമെല്ലാം ഇവിടെ നിര്‍മിക്കുന്ന മാസ്കില്‍ ഇടം പിടിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മാസ്കുകള്‍, ഫാന്‍സ്കാര്‍ക്ക് വേണ്ടി സിനിമ താരങ്ങളുടെ മാസ്കുകള്‍ എന്നിവയെല്ലാം ഇവിടെ റെഡിയാണ്. കുട്ടികള്‍ക്കുള്ള മാസ്കുകളില്‍ കാര്‍ട്ടൂണ്‍താരങ്ങളായ ഡോറയും ചോട്ടാ ഭീമും ടോം ആന്റ് ജെറിയുമെക്കെയാണ് ഇടം പിടിച്ചിരിക്കുന്നത്. മാസ്ക് വെക്കാനുള്ള കുട്ടികളുടെ മടി ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിയുന്നു എന്നുള്ളത് കൊണ്ട് കുട്ടി മാസ്കിന് ആവശ്യക്കാരെറെയാണ്.

വിവാഹചടങ്ങുകള്‍ക്ക് എത്തുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ വധുവരന്‍മാരുടെ ഫോട്ടോ പതിച്ചുള്ള മാസ്കുകള്‍ തുടങ്ങി പിറന്നാളിനും വിവാഹവാര്‍ഷികത്തിനും വരെ ഇവിടെ സ്പെഷ്യല്‍‌ മാസ്കുകള്‍ റെഡിയാണ്

കുട്ടികള്‍ക്കായി തയാറാക്കിയിരിക്കുന്ന മാസ്ക്
കുട്ടികള്‍ക്കായി തയാറാക്കിയിരിക്കുന്ന മാസ്ക്
Mediaone
ചെഗുവേരയുടെ രൂപം പതിച്ച മാസ്ക്
ചെഗുവേരയുടെ രൂപം പതിച്ച മാസ്ക്
Mediaone