LiveTV

Live

Kerala

ലോക്ക് ഡൌണില്‍‌ നാഗ്പൂരില്‍ കുടുങ്ങിയ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ കേരളത്തില്‍ തിരിച്ചെത്തി

നാഷണൽ ഫയർ സർവീസ് കോളേജിൽ പരിശീലനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാഗ്പൂരിൽ കുടുങ്ങുകയായിരുന്നു

ലോക്ക് ഡൌണില്‍‌ നാഗ്പൂരില്‍ കുടുങ്ങിയ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ കേരളത്തില്‍ തിരിച്ചെത്തി

കേരളത്തില്‍ നിന്നും പ്രത്യേകസംഘം എത്തിയാണ് നാഗ്പൂരില്‍ കുടുങ്ങിക്കിടന്ന ഫയര്‍ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെ നാട്ടിലേക്കെത്തിച്ചത്. പരിശീലനത്തിനായി നാഗ്പൂരില്‍ എത്തിയ ശേഷം ലോക്ക് ഡൌണില്‍ പെട്ടുപോയ കോഴിക്കോട് ഡിഎഫ്ഒ രാജേഷ് പത്തനംതിട്ട ഡിഎഫ്ഒ വിസി വിശ്വനാഥ് വയനാട് ഡിഎഫ്ഒ അനൂപ് റ്റി, സിവില്‍ ഡിഫെന്‍സ് അക്കാദമി ഡിഎഫ്ഒ സൂരജ് എസ്, വാട്ടർ റെസ്ക്യൂ അക്കാദമി ഡിഎഫ്ഒ ബി. എം. പ്രതാപചന്ദ്രൻ എന്നിവരാണ് ഇന്നലെ കേരളത്തിൽ മടങ്ങിയെത്തിയത് .

എറണാകുളം ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നുള്ള ബിജോയ് കെ പീറ്റർ , അഭിലാഷ്, തങ്കച്ചൻ , അസീംഅലി എന്നിവരുടെ സംഘമാണ് നാഗ്പൂരിൽ നിന്നും ഇവരെ തിരികെ എത്തിച്ചത്. മെയ് 18 രാത്രി 8 ന് കേരളത്തിൽ നിന്നും പുറപ്പെട്ട സംഘം 19ന് രാത്രി 10 മണിക്ക് നാഗ്പൂരിൽ എത്തിച്ചേര്‍ന്നു. ഇന്നലെ വൈകിട്ട് ആറിനാണ് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.

നാഗ്പൂരില്‍ പരിശീലനത്തിനായി പോയ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഇവരെ തിരികെയെത്തിച്ച ഡ്രൈവർമാർ ഫോർട്ടുകൊച്ചിയിലും ക്വാറന്റീനിൽ കഴിയും.