LiveTV

Live

Kerala

പകര്‍ച്ചവ്യാധി ഗവേഷണം; വിവരശേഖരണത്തില്‍ കേരളം പിറകില്‍

കൊവിഡ് പശ്ചാത്തലത്തില്‍പോലും കാര്യമായ പഠനങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല

പകര്‍ച്ചവ്യാധി ഗവേഷണം; വിവരശേഖരണത്തില്‍ കേരളം പിറകില്‍

പകര്‍ച്ചവ്യാധികളെ കുറിച്ച് പഠിക്കുന്നതിന് ആവശ്യമായ വിവരശേഖരണത്തില്‍ കേരളം പിറകില്‍. കൊവിഡ് പശ്ചാത്തലത്തില്‍ പോലും കാര്യമായ പഠനങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 600 കടന്നിട്ടും വൈറസിനെ കുറിച്ചുള്ള കൃത്യമായ പഠനങ്ങള്‍ നടക്കുന്നില്ല. കേരളത്തില്‍ പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, യുവാക്കള്‍,നവജാതശിശുക്കള്‍ എന്നിവരിലെല്ലാം കൊവിഡ് ബാധയുണ്ടായിട്ടുണ്ട്. വിവിധ പ്രായത്തിലുള്ളവരില്‍ വൈറസ് ബാധ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കി എന്ന് പഠിക്കാന്‍ കഴിയുന്ന സാമ്പിളുകളാണിത്. കോവിഡ് നിയന്ത്രണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ സംസ്ഥാനത്തിന് ഗവേഷണരംഗത്ത് ദേശീയ ഗവേഷണ സ്ഥാപനങ്ങളുടെ പിന്തുണ വേണം. ഒപ്പം അതിനാവശ്യമായ ഫണ്ടും.