LiveTV

Live

Kerala

എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി

പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷക്കൊപ്പം പത്യേക പരീക്ഷ നടത്തുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു

എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി

എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. കണ്ടെയെന്‍മെന്റ് സോണില്‍ പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തും. സ്കൂളില്‍ തെര്‍മല്‍ സ്ക്രീനിങ് സംവിധാനമുണ്ടാക്കും. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷക്കൊപ്പം പത്യേക പരീക്ഷ നടത്തുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പതിമൂന്ന് ലക്ഷത്തോളം കുട്ടികളാണ് എസ്എസ്എല്‍സി, ഹയർ സെക്കന്‍ഡറി, വിഎച്ച്എസ്‌സി പരീക്ഷകള്‍ക്കായി എത്തുക. പരീക്ഷ തുടങ്ങുന്ന ഇരുപത്തിയാറാം തീയതിക്ക് മുമ്പ് എല്ലാ സ്കൂളുകളിലും സുരക്ഷിതമായി പരീക്ഷ നടത്താനാകും വിധം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. 2945 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സിക്കുള്ളത്. ഹയര്‍സെക്കന്‍ഡറിക്ക് 2032 എണ്ണവും വിഎച്ച്എസ്‌സിക്ക് 389 പരീക്ഷ കേന്ദ്രങ്ങളുമുണ്ട്. ആവശ്യമെങ്കില്‍ അധിക കേന്ദ്രങ്ങള്‍ അനുവദിക്കാനാണ് തൂരുമാനം.

കണ്ടെയ്മെന്റ് സോണുകളില്‍നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കേന്ദ്രങ്ങളോ ക്ലാസ് മുറികളോ നല്‍കും. പരീക്ഷയ്ക്കെത്താനാവാതെ വരുന്നവര്‍ക്ക് സേ പരീക്ഷക്കൊപ്പം റഗുലര്‍ പരീക്ഷയും എഴുതാം. എല്ലാ സ്കൂളുകളിലും തെര്‍മൽ സ്കാനർ ഉണ്ടാകും. അഞ്ഞൂറിലധികം കുട്ടികളുള്ള സ്കൂളുകളില്‍ രണ്ട് തെര്‍മൽ സ്കാനർ വേണ്ടിവരും. തദ്ദേശസ്ഥാപനങ്ങളില്‍നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും ഇവയെത്തിക്കും. പരിശോധനാചുമതല ആശാ വര്‍ക്കര്‍മാര്‍ക്കാണ്. സാനിറ്റൈസര്‍, മാസ്ക് എന്നിവ വാങ്ങേണ്ടത് അതാത‌ു സ്കൂളുകളാണ്.