LiveTV

Live

Kerala

ഇന്നലെ കോഴിക്കോട് ജില്ലയിൽ സർവ്വീസ് നടത്തിയ പ്രൈവറ്റ് ബസ്സുകളുടെ ചില്ല് തകർത്തു

ഇന്നലെ രാത്രി മാവൂർ ഭാഗത്ത് നിര്‍ത്തിയിട്ട ബസ്സുകളാണ് ആക്രമിക്കപ്പെട്ടത്. പ്രൈവറ്റ് ബസ് സംഘടനകളുടെ എതിർപ്പിനിടെയായിരുന്നു ഇന്നലെ ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നത്

ഇന്നലെ കോഴിക്കോട് ജില്ലയിൽ സർവ്വീസ് നടത്തിയ പ്രൈവറ്റ് ബസ്സുകളുടെ ചില്ല് തകർത്തു

ഇന്നലെ കോഴിക്കോട് ജില്ലയിൽ സർവ്വീസ് നടത്തിയ പ്രൈവറ്റ് ബസ്സുകളുടെ ചില്ല് തകർത്തു. കൊളക്കാടൻ, എംഎംആർ ബസ്സുകളുടെ ചില്ലുകളാണ് രാത്രി തകര്‍ത്തത്. ഇന്നലെ രാത്രി മാവൂർ ഭാഗത്ത് നിര്‍ത്തിയിട്ട ബസ്സുകളാണ് ആക്രമിക്കപ്പെട്ടത്. പ്രൈവറ്റ് ബസ് സംഘടനകളുടെ എതിർപ്പിനിടെയായിരുന്നു ഇന്നലെ ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട സ്ഥലത്ത് വെച്ചാണ് ബസുകള്‍ ആക്രമിക്കപ്പെട്ടത്. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്.

അക്രമിക്കപ്പെട്ട ബസുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം നാമമാത്രമായി ചില സ്വകാര്യ ബസുകള്‍ കോഴിക്കോട്‌ നഗരത്തിലും ഗ്രാമീണ മേഖലകളിലും സര്‍വീസ് നടത്തിയിരുന്നു.

എന്നാല്‍ ഭീഷണി വകവെക്കാതെ ബസുകള്‍ ഓടിക്കുകയായിരുന്നു. അക്രമിക്കപ്പെട്ടെങ്കിലും കൊളക്കാടന്‍സിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ബസുകള്‍ ഇന്നും സര്‍വീസ് നടത്തുന്നുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം ജില്ലയില്‍ പലയിടത്തും സ്വകാര്യ ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.