LiveTV

Live

Kerala

പ്രളയഭീതിയില്‍ പെരിയാര്‍ തീരവാസികള്‍

പുഴയിലടിഞ്ഞ മണ്ണ് നീക്കം ചെയ്തില്ല

പ്രളയഭീതിയില്‍ പെരിയാര്‍ തീരവാസികള്‍

കഴിഞ്ഞ രണ്ട് പ്രളയകാലത്ത് പെരിയാറില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യാത്തത് തീരവാസികളുടെ ആധി വര്‍ദ്ധിപ്പിക്കുന്നു. വേലിയേറ്റ സമയത്ത് പോലും പെരിയാറില്‍ ചെളി കെട്ടിക്കിടക്കുന്നത് ദൃശ്യമാണ്. ഇത് പുഴയുടെ ഒഴുക്കിനെ പോലും ബാധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആലുവ, എലൂര്‍, മേത്താനം എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. കാലവര്‍ഷത്തിന് മുന്‍പ് പുഴയിലടിഞ്ഞ മണ്ണ് നീക്കം ചെയ്തിലെങ്കില്‍ കഴിഞ്ഞ പ്രളയകാലത്തിന് സമാനമായി പ്രദേശത്തെ വീടുകള്‍ വീണ്ടും വെള്ളത്തിനടിയിലാവും. മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച മഴയുടെ പകുതി ലഭിച്ചാല്‍ പോലും സ്ഥിതി വഷളാവും. എലൂര്‍ മേത്താനം ഡിപ്പോ കടവില്‍ പെരിയാറിന്‍റെ പകുതിയോളം ദൂരം വേലിയേറ്റ സമയത്ത് ദൃശ്യമാണ്. ഒന്നര കിലോമീറ്ററിലധികം നീളത്തിലാണ് മണ്ണ് അടിഞ്ഞ് കിടക്കുന്നത്. സമീപത്തെ മറ്റ് കടവുകളിലും സ്ഥിതി സമാനമാണ്

ചളി അടിഞ്ഞ്കൂടിയ ഡിപ്പോ കടവിലെ ദൃശ്യം
ചളി അടിഞ്ഞ്കൂടിയ ഡിപ്പോ കടവിലെ ദൃശ്യം

പ്രളയക്കാലത്ത് കടവുകള്‍ക്ക് സമീപത്ത് അടിഞ്ഞ്കൂടിയ മണ്ണ് ജെ.സി.ബി ഉപയോഗിച്ചാണ് നീക്കം ചെയ്തത്. ഇതിന്‍റെ ഇരട്ടിയോളം മണ്ണാണ് പുഴയില്‍ ഇപ്പോള്‍ അടിഞ്ഞ് കിടക്കുന്നത്. ഇന്നലെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥര്‍ കടവുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിലവില്‍ രണ്ട് കടവുകളില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുട്ടിനകം കടവിന് 10 ലക്ഷം രൂപയുടെയും ചിറയം കടവിന് 7.5 രൂപയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.

കാലവര്‍ഷം ശക്തിപ്പെടാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനുള്ളില്‍ വലിയ അളവില്‍ കെട്ടിക്കിടക്കുന്ന മണ്ണ് നീക്ക് ചെയ്യുന്നത് സാധ്യമാണോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍