കേരളത്തിലേത് ദുരന്തങ്ങളില്‍ പകച്ചുനില്‍ക്കുന്ന സര്‍ക്കാര്‍- മുല്ലപ്പള്ളി രാമചന്ദ്രന്
ഭരിക്കുന്നതിലല്ല പിരിക്കുന്നതിലാണ് സര്‍ക്കാരിന് താല്പര്യമെന്നും മുല്ലപ്പള്ളി ആരോപിച്ചു

കേരളത്തിലേത് ദുരന്തങ്ങളില്‍ പകച്ചുനില്‍ക്കുന്ന സര്‍ക്കാരെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ബസ് ചാര്‍ജും വൈദ്യുതി ചാര്‍ജും വര്‍ദ്ധിപ്പിച്ചതിനെതിരെ മെയ് 25ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്തും.
ഭരിക്കുന്നതിലല്ല പിരിക്കുന്നതിലാണ് സര്‍ക്കാരിന് താല്പര്യമെന്നും മുല്ലപ്പള്ളി ആരോപിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷക നടത്തുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പരീക്ഷ നടത്തുന്നതിനെക്കുറിച്ചുള്ള അറിയിപ്പുകളില്‍ സ്ഥിരതയില്ലാത്തത് കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
സ്പ്രിംഗ്ലര്‍ കേസില്‍ കോണ്‍ഗ്രസ് പറഞ്ഞകാര്യം അല്‍പ്പം വൈകിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ കാര്യം സര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രിക്ക് ദുര്‍വാശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു വലിയ അഴിമതിയാണ്. വിവാദകമ്പനിയുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.