LiveTV

Live

Kerala

കാസര്‍കോട് ജില്ലാ കളക്ടര്‍ക്കെതിരെ ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികള്‍

ജില്ലാ കളക്ടര്‍ക്കെതിരെ കഴിഞ്ഞ ദിവസം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും രംഗത്തെത്തിയിരുന്നു

കാസര്‍കോട് ജില്ലാ കളക്ടര്‍ക്കെതിരെ ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികള്‍

കാസര്‍കോട് ജില്ലാ കളക്ടര്‍ക്കെതിരെ ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കളക്ടര്‍ വണ്‍മാന്‍ ഷോ നടത്തുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി കുറ്റപ്പെടുത്തി. ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കണമെന്നാണ് യുഡിഎഫ് ജനപ്രതിനിധികളുടെ ആവശ്യം.

കാസര്‍കോട് ജില്ലയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പോലും ജില്ലാ കളക്ടര്‍ നടപ്പിലാക്കുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു.

ജില്ലാ കളക്ടര്‍ക്കെതിരെ കഴിഞ്ഞ ദിവസം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും രംഗത്തെത്തിയിരുന്നു. ജില്ലയിലെ ജനപ്രതിനിധികളെ കളക്ടര്‍ അവഗണിക്കുന്നതായാണ് പരാതി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേര്‍ക്കണെന്നാവശ്യപ്പെട്ട് ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികള്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എം.എല്‍.എമാരായ എന്‍എ നെല്ലിക്കുന്ന്, എംസി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ എന്നിവരാണ് രേഖമൂലം ആവശ്യപ്പെട്ടത്.