കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെ അക്രമം
പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അക്രമത്തിനു പിന്നില്‍ ഒരേ സംഘമാണെന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെ അക്രമം. അഞ്ച് ബസുകള്‍ എറിഞ്ഞു തകര്‍ത്തു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ബസുടമാ സംഘടനകളുടെ എതിര്‍പ്പിനിടയില്‍ കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെയാണ് അക്രമണമുണ്ടായത്. മാവൂര്‍ ഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബനാറസ്, കൊളക്കാടന്‍, എം.എം ആര് തുടങ്ങിയ ബസുകളാണ് അക്രമിക്കപ്പെട്ടത്. ബസുകളുടെ മുന്‍ ഗ്ലാസും സൈഡ് ഗ്ലാസും കല്ലെറിഞ്ഞ് തകര്‍ത്ത രീതിയിലാണ് കണ്ടെത്തിയത്. ബനാറസ് കമ്പനിയുടെ ടൂറിസ്റ്റ് ബസും തകര്‍ത്തിട്ടുണ്ട്. രാവിലെ നാട്ടുകാരാണ് ബസുകള്‍ തകര്‍ക്കപ്പെട്ട വിവരം ബസുടമകളെ അറിയിച്ചത്.
പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അക്രമത്തിനു പിന്നില്‍ ഒരേ സംഘമാണെന്നാണ് പ്രാഥമിക നിഗമനം.