LiveTV

Live

Kerala

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. ഉപാധികളോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അനുമതി നല്‍കിയത്.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. ഉപാധികളോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അനുമതി നല്‍കിയത്. കണ്ടൈന്‍മെന്റ് സോണില്‍ പരീക്ഷാ കേന്ദ്രങ്ങൾ പാടില്ല, പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങ്, സാനിറ്റൈസര്‍, മാസ്ക് എന്നിവ നിര്‍ബന്ധമാണ്. പരീക്ഷാ ആവശ്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ബസ് സര്‍വീസ് നടത്താം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടേയും അഭ്യർഥന മാനിച്ചാണ് നടപടി. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അജയ് ബെല്ലാ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കത്ത് അയച്ചു. പരീക്ഷ നടത്തിപ്പിനുള്ള തീയതി സംസ്ഥാന സർക്കാരുകൾക്കു തീരുമാനിക്കാം. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കണം പരീക്ഷ.

സംസ്ഥാനത്ത് മേയ് 26 മുതല്‍ 30 വരെ നടത്താനിരുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാറ്റിവെക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായിരുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദേശം വരുന്നതിന് പിന്നാലെ ജൂണ്‍ ആദ്യം പരീക്ഷ നടത്തനായിരുന്നു ആലോചന. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിലപാട് വ്യക്തമാക്കിയതോടെ സംസ്ഥാനം ഇത് സംബന്ധിച്ച തീരുമാനം ഉടനെടുക്കും. ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.