LiveTV

Live

Kerala

ലോട്ടറി വില്‍പന നാളെ മുതല്‍; ജൂണ്‍ ആദ്യം നറുക്കെടുപ്പ്

വില്‍പനക്കാര്‍ക്ക് നല്‍കിയ ടിക്കറ്റുകളില്‍ ഒരു വിഹിതം സര്‍ക്കാര്‍ തിരിച്ചെടുക്കും.

ലോട്ടറി വില്‍പന നാളെ മുതല്‍; ജൂണ്‍ ആദ്യം നറുക്കെടുപ്പ്

സംസ്ഥാനത്ത് നാളെ മുതല്‍ ലോട്ടറി വില്‍പന ആരംഭിക്കും. ജൂണ്‍ ആദ്യം നറുക്കെടുപ്പ് നടത്തും. വില്‍പനക്കാര്‍ക്ക് നല്‍കിയ ടിക്കറ്റുകളില്‍ ഒരു വിഹിതം സര്‍ക്കാര്‍ തിരിച്ചെടുക്കും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൌണിന് മുമ്പ് തന്നെ സംസ്ഥാനത്ത് ലോട്ടറി വില്‍പന നിരോധിച്ചിരുന്നു. നാളെ മുതല്‍ വീണ്ടും ലോട്ടറി വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ധനമന്ത്രി ലോട്ടറി ഏജന്‍റുമാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. ഒരു നറുക്കെടുപ്പും റദ്ദാക്കില്ല. എട്ട് ലോട്ടറികളുടെയും നറുക്കെടുപ്പ് ജൂൺ ആദ്യം മുതൽ നടത്തും. സമ്മാനത്തുക സർക്കാരിന് മുതലായ മൂന്ന് ഭാഗ്യക്കുറികളുടെ 25% ടിക്കറ്റുകളെങ്കിലും വിൽപനക്കാരിൽ നിന്നും ഏജന്‍റുമാരിൽ നിന്നും തിരിച്ചെടുക്കും. ഇതിനായി ലോട്ടറി ചട്ടം ഭേദഗതി ചെയ്ത് ഉത്തരവിറക്കും.

ടിക്കറ്റുകളുടെ വിൽപന പ്രോൽസാഹിപ്പിക്കാൻ അഞ്ച് കോടി രൂപയുടെ പരസ്യത്തിനുള്ള പാക്കേജ് തയ്യാറാക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകണം വില്‍പന. ടിക്കറ്റുകൾ വാങ്ങാൻ 3500 രൂപയുടെ കൂപ്പൺ ക്ഷേമനിധി ബോർഡ് വിൽപനക്കാർക്ക്‌‌ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.