LiveTV

Live

Kerala

200 ലധികം പേർക്കെതിരെ കേസ്; കോവിഡ് സേഫ്റ്റി ആപ്പിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

എന്നാല്‍ പുറത്തിറങ്ങിയിട്ടില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചെന്നും കാട്ടി വിദ്യാര്‍ഥി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

200 ലധികം പേർക്കെതിരെ കേസ്; കോവിഡ് സേഫ്റ്റി ആപ്പിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി ക്വാറന്റെ നിൽ കഴിയുന്ന വന്നവരെ നിരീക്ഷിക്കുന്ന കോവിഡ് സേഫ്റ്റി ആപ്പിനെതിരെ പരാതി. ക്വാറന്റൈനില് കഴിയുന്ന രോഗി പുറത്തിറങ്ങിയതായി കാണിച്ച് പൊലീസ് കേസെടുത്തതോടെയാണ് ആപ്പിന്റെ പ്രവര്‍ത്തനം സംശയത്തിലായത്. ആപ്പിലെ വിവരങ്ങള്‍ അനുസരിച്ച് എടപ്പള്ളി സ്വദേശിയായ വിദ്യാര്‍ഥി 5 തവണ പുറത്തിറങ്ങിയതായി പോലിസിന്റെ റിപ്പോർട്ട്. എന്നാല്‍ പുറത്തിറങ്ങിയിട്ടില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചെന്നും കാട്ടി വിദ്യാര്‍ഥി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൊച്ചിയിൽ മാത്രം 200 ലധികം പേർക്കെതിരെ കോവിഡ് സേഫ്റ്റി ആപ് മുഖേന കേസെടുത്തിട്ടുണ്ട്.