LiveTV

Live

Kerala

മന്ത്രി എ. സി മൊയ്തീൻ ക്വാറന്‍റൈനിൽ പോകേണ്ടതില്ലെന്ന് വീണ്ടും മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ട്

ബോർഡ്‌ തീരുമാനത്തിനെതിരെ ടി. എന്‍ പ്രതാപന്‍ എം.പിയും അനിൽ അക്കര എം.എല്‍.എയും ഇന്ന് 24 മണിക്കൂര്‍ നിരാഹാരം ആരംഭിക്കും.

മന്ത്രി എ. സി മൊയ്തീൻ ക്വാറന്‍റൈനിൽ പോകേണ്ടതില്ലെന്ന് വീണ്ടും മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ട്

മന്ത്രി എ. സി മൊയ്തീൻ ക്വാറന്‍റൈനിൽ പോകേണ്ടതില്ലെന്ന് വീണ്ടും മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ട്. ഗുരുവായൂരിലെ ക്വാറന്‍റൈൻ സെന്‍ററിൽ സന്ദർശനം നടത്തിയ സംഭവത്തിൽ അനിൽ അക്കര എം.എൽ. എ നൽകിയ പരാതിയിലാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്. ബോർഡ്‌ തീരുമാനത്തിനെതിരെ ടി. എന്‍ പ്രതാപന്‍ എം.പിയും അനിൽ അക്കര എം.എല്‍.എയും ഇന്ന് 24 മണിക്കൂര്‍ നിരാഹാരം ആരംഭിക്കും.

കോവിഡ് രോഗിയുമായി മന്ത്രി എ.സി. മൊയ്തീൻ സമ്പർക്കം പുലർത്തിയെന്നു കാണിച്ച് അനിൽ അക്കര എം.എൽ.എ, ഡി.എം.ഒ യ്ക്കും, കലക്ടർക്കും നൽകിയ പരാതിയിൽ കൂടുതൽ നടപടി ആവശ്യമില്ലെന്നാണ് ജില്ലാ മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട്. കോവിഡ് പോസിറ്റീവായ അഞ്ച് പേരിൽനിന്ന് ലഭിച്ച സത്യവാങ്മൂലത്തിന്‍റെയും ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെയും അടിസ്ഥാനത്തിൽ മന്ത്രി കോവിഡ് പോസിറ്റീവ് ആയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയതിന് തെളിവില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

മന്ത്രി എ. സി മൊയ്തീൻ ക്വാറന്‍റൈനിൽ പോകേണ്ടതില്ലെന്ന് വീണ്ടും മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ട്

നേരത്തെ ബോർഡ് തീരുമാന പ്രകാരം മന്ത്രി അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലും അതുപ്രകാരമുള്ള നിയന്ത്രണങ്ങളിലുമാണ്. അതുകൊണ്ട് തന്നെ കൂടുതൽ നടപടികൾ ആവശ്യമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. എന്നാൽ ബോര്‍ഡ് തീരുമാനത്തിനെതിരെ കോൺഗ്രസ്‌ വീണ്ടും പ്രതിഷേധവുമായി രംഗത്ത് എത്തി.

ടി.എന്‍ പ്രതാപന്‍ എം.പിയും അനില്‍ അക്കര എം.എല്‍.എയും രാവിലെ പത്ത് മുതല്‍ 24 മണിക്കൂര്‍ നിരാഹാരസമരം നടത്തും . രണ്ടു പേരും നിരീക്ഷണത്തിൽ ഇരിക്കുന്ന സ്ഥലത്ത് തന്നെയാണ് സമരം നടത്തുക.

മന്ത്രി എ. സി മൊയ്തീൻ ക്വാറന്‍റൈനിൽ പോകേണ്ടതില്ലെന്ന് വീണ്ടും മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ട്