LiveTV

Live

Kerala

ഗോഡൗണ്‍ ചോര്‍ന്നൊലിച്ചു; കോഴിക്കോട് 1000 കിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചെന്ന് സപ്ലൈകോ

കോഴിക്കോട് നടുവട്ടം സപ്ലൈകോ ഗോഡൗണ്‍ ചോര്‍ന്ന് ഒലിച്ച് 1000 കിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ വെള്ളത്തിലായി. 600 കിന്റല്‍ അരിയും 400 കിന്റല്‍ പരിപ്പുമാണ് വെള്ളം വീണ് നശിച്ചത്

ഗോഡൗണ്‍ ചോര്‍ന്നൊലിച്ചു; കോഴിക്കോട് 1000 കിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചെന്ന് സപ്ലൈകോ

കോഴിക്കോട് നടുവട്ടം സപ്ലൈകോ ഗോഡൗണ്‍ ചോര്‍ന്നൊലിച്ച് 1000 കിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ വെള്ളത്തിലായി. 600 കിന്റല്‍ അരിയും 400 കിന്റല്‍ പരിപ്പുമാണ് വെള്ളം വീണ് നശിച്ചത്. കരാറുകാരന്റെ അനാസ്ഥമൂലമാണ് ധാന്യങ്ങള്‍ നശിച്ചതെന്നാണ് സപ്ലൈകോയുടെ വാദം.

നടുവട്ടം സപ്ലൈകോ ഗോഡൗണിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാവിലെ എത്തിയപ്പോഴാണ് ഭക്ഷ്യധാന്യങ്ങളില്‍ വെള്ളം കയറിയ വിവരം അറിയുന്നത്. പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് 600 ടണ്‍ അരിയും 400 ടണ്‍ പരിപ്പും ഇരുന്ന ഭാഗത്താണ് വെള്ളം വീണതെന്ന് കണ്ടെത്തിയത്. മറ്റൊരു ഗോഡൗണിലേക്ക് സാധനങ്ങള്‍ മാറ്റി.

കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്ക് സൂക്ഷിച്ചുവെച്ച ധാന്യങ്ങളാണ് നശിച്ചതിലധികവും. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെത്തിയതിന് ശേഷമെ നഷ്ടം കണക്കാക്കൂ. ഗോഡൗണിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ കരാര്‍ ഉടമ തയ്യാറായില്ലന്ന വാദത്തിലാണ് സപ്ലൈകോ ഉദ്യോഗസ്ഥര്‍. ഇത് ചൂണ്ടിക്കാട്ടി സപ്ലൈകോ കരാറുകാരനെതിരെ ബേപ്പൂര്‍ പോലീസില്‍ പരാതി നല്‍കി.