LiveTV

Live

Kerala

മെഡിക്കല്‍ ഷോപ്പിലെ പൊലീസ് പരാക്രമം; എസ്.ഐ സന്തോഷിനെ സ്ഥലം മാറ്റി

ഷോപ്പുടമയുടെ പരാതിയില്‍ കഴക്കൂട്ടം എസ്.ഐ സന്തോഷിനെ സ്ഥലം മാറ്റി

മെഡിക്കല്‍ ഷോപ്പിലെ പൊലീസ് പരാക്രമം; എസ്.ഐ സന്തോഷിനെ സ്ഥലം മാറ്റി

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ മെഡിക്കല്‍ ഷോപ്പില്‍ കയറി പൊലീസിന്റെ പരാക്രമം. കടയുടമയെ കഴക്കൂട്ടം എസ്.ഐ മര്‍ദിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷോപ്പുടമയുടെ പരാതിയില്‍ കഴക്കൂട്ടം എസ്.ഐ സന്തോഷിനെ സ്ഥലം മാറ്റി.

മേനംകുളം ജനസേവ മെഡിക്കല്‍ ഷോപ്പില്‍ രാത്രി എട്ട് മണിക്ക് എത്തിയ കഴക്കൂട്ടം എസ്.ഐ സന്തോഷ്, ഉടമ ശ്രീലാലിനെ അനാവശ്യമായി അടിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. മാസ്ക് ധരിച്ചില്ലെന്നും സമയം കഴിഞ്ഞിട്ടും കടയടച്ചില്ലെന്നും പറഞ്ഞായിരുന്നു എസ്.ഐയുടെ പരാക്രമം. കടയുടമ മാസ്ക് ധരിച്ചിരിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തം. ഇന്നലെ പാവപ്പെട്ട രോഗികള്‍ക്ക് മരുന്നെത്തിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസിന്റെ വാഹനം തടഞ്ഞുനിര്‍ത്തി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ശ്രീലാലാണ് മരുന്ന് നല്‍കിയിരുന്നത്.

ദൃശ്യങ്ങളടക്കം വാര്‍ത്ത പുറത്തുവരികയും ശ്രീലാല്‍ പരാതി നല്‍കുകയും ചെയ്തതോടെ സിറ്റി പൊലീസ് കമ്മിഷണര്‍, എസ് ഐ ക്കെതിരെ അച്ചടക്ക നടപടി സ്വകീരിച്ചു. ജില്ല കണ്‍ട്രോള്‍ റൂമിലേക്കാണ് സ്ഥലം മാറ്റം.