LiveTV

Live

Kerala

റൂട്ട് മാപ്പ്, സമ്പര്‍ക്ക പട്ടിക.. നിപയെ തുരത്തിയ അനുഭവം കോവിഡില്‍ കേരളത്തിന് മുതല്‍ക്കൂട്ട്

നിപയെന്ന മഹാമാരി കേരളത്തെ പഠിപ്പിച്ചത് നിരവധി കാര്യങ്ങളാണ്.

റൂട്ട് മാപ്പ്, സമ്പര്‍ക്ക പട്ടിക.. നിപയെ തുരത്തിയ അനുഭവം കോവിഡില്‍ കേരളത്തിന് മുതല്‍ക്കൂട്ട്

രണ്ട് വര്‍ഷം മുന്‍പ് കേരളത്തെ പിടിച്ചുലച്ച നിപ നല്‍കിയ പാഠമാണ് കോവിഡ് കാലത്ത് കേരളത്തിന് മുതല്‍ക്കൂട്ടാകുന്നത്. കോവിഡ് നിയന്ത്രണത്തില്‍ മാതൃക തീര്‍ക്കുന്നത് ഈ പാഠത്തിന്‍റെ കൂടി പിന്‍ബലത്തിലാണ്. പിപിഇ, ഐസൊലേഷന്‍ തുടങ്ങിയവയെല്ലാം കേരളത്തിന് പരിചിതമാകുന്നത് നിപ കാലത്തായിരുന്നു.

നിപയെന്ന മഹാമാരി കേരളത്തെ പഠിപ്പിച്ചത് നിരവധി കാര്യങ്ങളാണ്. വൈറസ് ബാധയെ എങ്ങനെ നേരിടണം? എന്താണ് ഐസൊലേഷന്‍? റൂട്ട് മാപ്പ്, സമ്പര്‍ക്ക പട്ടിക എന്നിവ തയ്യാറാക്കേണ്ടത് എങ്ങനെ? ഇതെല്ലാം കേരളത്തിലെ ആരോഗ്യ മേഖല പഠിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ, ആശുപത്രികളിലെ അണുബാധ നിയന്ത്രണം അങ്ങനെ നിരവധി പുതിയ ചിന്തകളാണ് ആരോഗ്യ മേഖലയില്‍ ഉണ്ടായത്.

വൈറസ് ബാധയെ ജാഗ്രതയോടെ നേരിടാന്‍ ജനങ്ങളും തയ്യാറായി. കോവിഡ് വ്യാപനം തടയാന്‍ കേരളം കഠിനാദ്ധ്വാനം ചെയ്യുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം, ആശുപത്രികളില്‍ അണുബാധ നിയന്ത്രണ യൂനിറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ തുടങ്ങി. നിപയ്ക്ക് ശേഷം കോവിഡ്.. വൈറസ് ഭീഷണിയെ നേരിടുകയാണ് കേരളം.