LiveTV

Live

Kerala

പ്രവാസികള്‍ക്ക് കൈത്താങ്ങായി മിഷൻ വിങ്സ് ഓഫ് കംപാഷന്‍: പിന്തുണയുമായി കൂടുതല്‍ പേര്‍

മീഡിയവണും ഗൾഫ് മാധ്യമവും ചേർന്ന് നടപ്പാക്കുന്ന മിഷൻ വിങ്സ് ഓഫ് കംപാഷന് പിന്തുണയുമായി വ്യവസായ ഗ്രൂപ്പുകൾ മുതൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വരെ

പ്രവാസികള്‍ക്ക് കൈത്താങ്ങായി മിഷൻ വിങ്സ് ഓഫ് കംപാഷന്‍: പിന്തുണയുമായി കൂടുതല്‍ പേര്‍

പ്രവാസികളെ നാട്ടിലെത്തിക്കാൻ സഹായിക്കുന്നതിന് മീഡിയവണും ഗൾഫ് മാധ്യമവും ചേർന്ന് നടപ്പാക്കുന്ന മിഷൻ വിങ്സ് ഓഫ് കംപാഷന് പിന്തുണയുമായി വ്യവസായ ഗ്രൂപ്പുകൾ മുതൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വരെ മുന്നോട്ട് വരുന്നു. വിവിധ പൂർവ വിദ്യാർഥി സംഘടനകളും ഈ ഉദ്യമത്തിന് പിന്തുണയുമായി എത്തി.

പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനും സുസ്ഥിരമായ പുനരധിവാസത്തിന് സൗകര്യമൊരുക്കാനും എല്ലാ വിഭാഗം ആളുകളും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി ഷംസുദ്ദീൻ പറഞ്ഞു. ടിക്കറ്റുകൾ നൽകി അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. നാട്ടിലെത്താൻ ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുള്ള പ്രവാസികൾക്ക് സഹായഹസ്തവുമായി സി ആൻറ് എച്ച് എം.ഡി യാസീൻ ഹസനും സഹപ്രവർത്തകരും മുന്നോട്ടുവന്നു. സഹപ്രവർത്തകർ സ്വമേധയാ തങ്ങളുടെ ഒരു മാസത്തെ യാത്രാബത്ത അലവൻസ് ഈ ആവശ്യത്തിനായി സംഭാവന ചെയ്തിരുന്നു. 10 ടിക്കറ്റുകൾ മിഷൻ വിങ്സ് ഓഫ് കംപാഷനിലൂടെ സി ആൻറ് എച്ച് സംഭാവന ചെയ്യും. ഗ്ലൗസ്, മാസ്ക്, ലാബ് കോട്ട് തുടങ്ങി വൃത്തിക്കും ശുചിത്വത്തിനും വേണ്ടിയുള്ള ഉൽപ്പന്നങ്ങളുടെ വിതരണ രംഗത്ത് പ്രവർത്തിക്കുന്ന മുൻനിര സ്ഥാപനമാണ് സി ആൻറ് എച്ച് ഗ്ലോബൽ.

ദുബൈയിലെ ഒരു ബാച്ചിലർ മുറിയിൽ ഒരുമിച്ച് താമസിച്ചിരുന്ന കൂട്ടുകാരുടെ ദുബൈ ടീംസ് കൂട്ടായ്മയും തങ്ങളുടെ വിഹിതം അർഹരായ മനുഷ്യർക്ക് ടിക്കറ്റ് നൽകുന്ന പദ്ധതിക്കായി നീക്കിവെച്ചു.