LiveTV

Live

Kerala

വിങ്ങിപ്പൊട്ടി ഒടുവില്‍ വിജയകുമാര്‍ നാട്ടിലെത്തി; അവസാനമായി ഭാര്യയെ ഒരു നോക്കുകണ്ടു

വിജയകുമാറിന്റെ വേദന മീഡിയവണിലൂടെ കണ്ടറിഞ്ഞ നിരവധി മനുഷ്യസ്നേഹികളുടെ ഇടപെടലിന്റെ ഫലമായാണ് എംബസിയുടെ അനുമതി നേടി വിജയകുമാർ നാട്ടിലെത്തിയത്.

വിങ്ങിപ്പൊട്ടി ഒടുവില്‍ വിജയകുമാര്‍ നാട്ടിലെത്തി; അവസാനമായി ഭാര്യയെ ഒരു നോക്കുകണ്ടു

ഭാര്യ മരിച്ചിട്ടും നാട്ടിലെത്താൻ കഴിയാതെ വിങ്ങിപ്പൊട്ടിയ ദുബൈയിലെ പ്രവാസി വിജയകുമാർ ഒടുവില്‍ നാട്ടിലെത്തി. ഇന്നലെ വൈകിട്ടോടെ പാലക്കാടെത്തിയ വിജയകുമാര്‍ രാവിലെ ഭാര്യയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. വിജയകുമാറിന്റെ വേദന മീഡിയവണിലൂടെ കണ്ടറിഞ്ഞ നിരവധി മനുഷ്യസ്നേഹികളുടെ ഇടപെടലിന്റെ ഫലമായാണ് എംബസിയുടെ അനുമതി നേടി വിജയകുമാർ നാട്ടിലെത്തിയത്.

40 വയസ് മാത്രം പ്രായമുള്ള ഭാര്യ പെട്ടെന്ന് മരിച്ചു. മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ നാട്ടിൽ പോകാൻ വഴിയില്ലാതെ വിജയകുമാർ പൊട്ടി കരഞ്ഞു. വിജയകുമാറിന്‍റെ വേദന പ്രവാസ ലോകം ഏറ്റെടുത്തു. ഗൾഫ് മാധ്യമം - മീഡിയവൺ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതി വഴി വിജയകുമാർ നാട്ടിലെത്തി.

വിജയകുമാറിനായി 9 ദിവസമാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചത്. പാലക്കാട് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിജയകുമാറിനെ കോവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി.