LiveTV

Live

Kerala

വായ്പ പരിധി ഉയര്‍ത്തിയത് സ്വാഗതാര്‍ഹം; നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് ധനമന്ത്രി

സംസ്ഥാനങ്ങളുടെ വായ്​പ പരിധി ഉയർത്തിയ കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമാണെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​.

വായ്പ പരിധി ഉയര്‍ത്തിയത് സ്വാഗതാര്‍ഹം; നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് ധനമന്ത്രി

സംസ്ഥാനങ്ങളുടെ വായ്​പ പരിധി ഉയർത്തിയ കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമാണെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. വായ്പ പരിധി ഉയര്‍ത്തിയും തൊഴിലുറപ്പ് വിഹിതം വര്‍ധിപ്പിച്ചതും സ്വാഗതം ചെയ്ത ധനമന്ത്രി വായ്പക്ക് മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.

വായ്പാ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി ഉയര്‍ത്തിയത് വഴി കേരളത്തിന് 18087 കോടി രൂപ അധികമായി വായ്പയെടുക്കാനാവും. എന്നാല്‍ വായ്പ ലഭിക്കാന്‍ വ്യവസായം എളുപ്പമാക്കല്‍, ഊര്‍ജ്ജവിതരണം എന്നിവയില്‍ വെച്ച നിബന്ധനകള്‍ അംഗീകരിക്കാനാവില്ല.

വായ്പക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുമെന്നതിനാല്‍ റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് വായ്പയെടുക്കാന്‍ അനുവദിക്കണമെന്നും തോമസ്ഐസക് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി കൂടി അധികമായി അനുവദിച്ചത് നല്ല കാര്യം. പക്ഷെ, പകുതി കൂലി മുന്‍കൂര്‍ നല്‍കണം. ബജറ്റ് പുതുക്കുന്നത് കേന്ദ്ര നീക്കം കൂടി അറിഞ്ഞ ശേഷം തീരുമാനിക്കുമെന്നും ധനമന്ത്രി പറഞ്ഞു.