LiveTV

Live

Kerala

പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ നവജാത ശിശുവിന് കോവിഡില്ല

യുവതിയുമായി സമ്പർക്കം പുലർത്തിയ അമ്മയുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.

പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ നവജാത ശിശുവിന് കോവിഡില്ല

പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ നവജാത ശിശുവിന് കോവിഡില്ല. ജില്ലയിൽ ഒടുവിൽ രോഗം സ്ഥിരീകരിച്ച 26കാരിയുടെ കുഞ്ഞിന്റെ ഫലമാണ് നെഗറ്റീവ് ആയത്. യുവതിയുമായി സമ്പർക്കം പുലർത്തിയ അമ്മയുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഒരാഴ്ച കഴിഞ്ഞാൽ ഇവരുടെ സാമ്പിളുകൾ വീണ്ടും പരിശോധനക്ക് അയക്കും.

കുവൈത്തിൽ നിന്ന് സംസ്ഥാനത്തേക്ക് ഈ മാസം 9ന് എത്തിയ 26കാരിയായ യുവതിയുടെ നവജാത ശിശുവിനാണ് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചത്. യുവതിക്ക് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. അന്നുച്ചയ്ക്കായിരുന്നു യുവതിയുടെ പ്രസവം. ഇതിനെ തുടർന്ന് കുഞ്ഞിന്‍റെയും സ്രവ സാസിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു . യുവതിയെ വീട്ടിൽ പരിചരിച്ച അമ്മയുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്.

പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ യുവതി വീട്ടിൽ കഴിയവേ ആണ് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൂർണ ഗർഭിണിയായിരുന്ന യുവതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് സിസേറിയൻ മുഖേനയായിരുന്നു യുവതിയുടെ പ്രസവം. രോഗമില്ലെന്ന് സ്ഥിരീകരിച്ച കുഞ്ഞിന്റെയും യുവതിയുടെ അമ്മയുടെയും സ്രവ സാമ്പിളുകൾ ഒരാഴ്ച കഴിഞ്ഞു വീണ്ടും പരിശോധനക്കയക്കും.

നേരത്തെ രോഗം സ്ഥിരീകരിച്ച അബൂദബിയിൽ നിന്നും മടങ്ങി എത്തിയ 69കാരിയുൾപ്പെടെ രണ്ട് പേരാണ് നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ഇവരുൾപ്പെടെ 14 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.