LiveTV

Live

Kerala

റോസ്റ്റിങ് വീഡിയോകളുമായി ഇനി കേരള പൊലീസും

'പി.സി കുട്ടന്‍പിള്ള'യാണ് അറിയാവുന്ന റെസിപ്പികളുമായി റോസ്റ്റിങ് മേഖലയിലേക്ക് എത്തുന്നത്.

റോസ്റ്റിങ് വീഡിയോകളുമായി ഇനി കേരള പൊലീസും

സോഷ്യൽ മീഡിയയിലെ പുതു തരംഗമായ റോസ്റ്റിങ് വീഡിയോകളുമായി കേരള പൊലീസും. 'പി.സി കുട്ടന്‍പിള്ള'യാണ് അറിയാവുന്ന റെസിപ്പികളുമായി റോസ്റ്റിങ് മേഖലയിലേക്ക് എത്തുന്നത്. ഒരാഴ്ച കൊണ്ട് യൂട്യൂബിന്‍റെ സിൽവർ ബട്ടണും ഗോൾഡ് ബട്ടണും ഒരുമിച്ച് നേടി യൂട്യൂബിനെ വരെ ഞെട്ടിച്ച് റോസ്റ്റിങ് വീഡിയോകളിലൂടെ ശ്രദ്ധേയനായ അര്‍ജുന്റെ ചിത്രം ഉപയോഗിച്ചാണ് കേരള പൊലീസിന്റെ പ്രചാരണം.

തുറന്നുപിടിച്ച കണ്ണുകളുമായി കാതോർത്ത് സദാസമയം സോഷ്യൽ മീഡിയ പട്രോളിംഗ് നടത്തുന്ന ഞങ്ങളുടെ ടീമിന് മുന്നിലേക്കെത്തുന്ന നിങ്ങളുടെ പോസ്റ്റുകളെ ഞങ്ങളും വിലയിരുത്താം പ്രോത്സാഹിപ്പിക്കേണ്ടവയെ പ്രോത്സാഹിപ്പിക്കാം, തിരുത്തേണ്ടത് തിരുത്താം എന്നാണ് കേരളപൊലീസ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. കുട്ടൻപിള്ളയുടെ അഭിപ്രായം വേണമെന്ന് നിങ്ങൾക്ക് തോന്നുന്ന വിഡിയോകൾ, പോസ്റ്റുകൾ എന്നിവ 9497900440 എന്ന നമ്പറിലേക്ക് #kuttanpilla ഹാഷ് ടാഗോടുകൂടി വാട്സ് ആപ്പ് ചെയ്യാമെന്നും നിര്‍ദേശിക്കുന്നു.