LiveTV

Live

Kerala

തൃശൂരില്‍ വിദേശത്ത് നിന്നെത്തിയ നാല് പേർക്ക് കൂടി കോവിഡ്

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറായി.

തൃശൂരില്‍ വിദേശത്ത് നിന്നെത്തിയ നാല് പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറായി.

അബൂദബിയില്‍ നിന്നെത്തിയ സഹോദരങ്ങള്‍ക്കും മറ്റൊരു യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരും ഗുരുവായൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നവരായിരുന്നു. മാലദ്വീപില്‍ നിന്നെത്തിയ ചാലക്കുടി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമന്‍. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. നിലവില്‍ ആറ് പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 5663 പേരും ആശുപത്രികളിൽ 25 പേരും ഉൾപ്പെടെ ആകെ 5688 പേരാണ് നിരീക്ഷണത്തിലുളളത്.

നിരീക്ഷണത്തിന്‍റെ ഭാഗമായി രണ്ട് പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു. 1498 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 67 എണ്ണത്തിന്റെ ഫലം ഇനി ലഭിക്കാനുണ്ട്. സാമ്പിൾ പരിശോധന ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലുളളവരുടെ 291 സാമ്പിളുകൾ ഇതിനോടകം ജില്ലയിൽ നിന്നും പരിശോധനയ്ക്ക് അയച്ചു.