LiveTV

Live

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

മൂന്ന് ഷട്ടറുകളാണ് ഉയര്‍ത്തുക

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മലങ്കര അണക്കെട്ടിന്റെ 3 ഷട്ടറുകൾ തുറക്കാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തത്. നാളെ രാവിലെ ആറു മണിക്ക് മൂന്ന് ഷട്ടറുകളും 20 സെ.മീ വീതമാണ് തുറക്കുക. ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ മൂവാറ്റുപുഴയാറില്‍ ജലനിരപ്പുയരും. 42.00 മീറ്ററാണ് മലങ്കര ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.