LiveTV

Live

Kerala

കോവിഡ് 19; വയനാട്ടില്‍ കനത്ത ജാഗ്രത

തിരുനെല്ലിയിലെ ആദിവാസി മേഖലയില്‍ നിന്ന് ഹൈ റിസ്ക് കാറ്റഗറിയില്‍ പെട്ടവരെ റിവേഴ്സ് ക്വാറന്‍റൈനിലേക്ക് മാറ്റും, അമ്പതോളം ആദിവാസികള്‍ നിരീക്ഷണത്തിലാണ്

കോവിഡ് 19;  വയനാട്ടില്‍ കനത്ത ജാഗ്രത

കോവിഡ് വ്യാപന ആശങ്കമൂലം വയനാട്ടില്‍ കനത്ത ജാഗ്രത. തിരുനെല്ലിയിലെ ആദിവാസി മേഖലയില്‍ നിന്ന് ഹൈ റിസ്ക് കാറ്റഗറിയില്‍ പെട്ടവരെ റിവേഴ്സ് ക്വാറന്‍റൈനിലേക്ക് മാറ്റും. അമ്പതോളം ആദിവാസികള്‍ നിരീക്ഷണത്തിലാണ്. രണ്ട് കോളനികള്‍ കൂടി പ്രത്യേക നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു.

വയനാട്ടിലെ കോയമ്പേട് ക്ലസ്റ്റര്‍ എന്നറിയപ്പെടുന്ന മാനന്താവാടി തിരുനെല്ലി പ്രദേശങ്ങളില്‍ പുതുതായി സമ്പര്‍ക്കവ്യാപന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ആരോഗ്യ വകുപ്പ് ആദിവാസി കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെയുള്ള 50 ഓളം ആദിവാസികള്‍ നിരീക്ഷണത്തിലാണ്. കാട്ടിക്കുളം കേന്ദ്രീകരിച്ചാണ് ഹൈ റിസ്ക് കാറ്റഗറിയില്‍പെട്ട ആദിവാസികളെ റിവേഴ്സ് ക്വാറന്‍ററൈനിലേക്ക് മാറ്റുന്നത്. കോയമ്പേട് നിന്നെത്തി രോഗബാധിതാനായ ലോറി ഡ്രൈവറുടെ മരുമകന്‍കൂടി രോഗബാധിതനായതോടെ പനവല്ലിയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

ഇവിടുത്തെ പലചരക്ക് കച്ചവടക്കാരനായ ഇദ്ദേഹത്തില്‍ നിന്ന് ഒരാള്‍ക്കുകൂടി രോഗം ബാധിച്ച സാഹചര്യത്തില്‍ പ്രദേശത്തെ മൂന്ന് കോളനികള്‍ അടച്ചിരുന്നു. ഇന്ന് തിരുനെല്ലിയിലെ പനവല്ലി കോളനി, മാന്തവാടിയിലെ എടപ്പാടി കോളനി എന്നിവയും പ്രത്യേക നിയന്ത്രിത മേഖലയായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. നേരത്തയുള്ള കണ്ടയിന്‍മെന്‍റ് സോണുകളും വിപുലീകരിച്ചിട്ടുണ്ട്. വെള്ളമുണ്ട പഞ്ചായത്ത് പൂര്‍ണമായും കണ്ടയിന്‍മെന്‍റ് സോണാക്കി മാറ്റി. അതിനിടെ പൊലീസുകാര്‍ക്കിടയില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ പോകുമെന്നും സൂചനയുണ്ട്. രോഗബാധിതരായ പോലീസുകാര്‍ക്ക് കൂടുതല്‍ സമ്പര്‍ക്കമുള്ളതിനാലാണിത് ഇവരുടെ റൂട്ട്മാപ്പ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.