LiveTV

Live

Kerala

‘മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ് പിണറായിയുടെ പരാമര്‍ശം’ വി. മുരളീധരന്‍ 

പ്രാവസി ക്വറന്‍റൈന്‍ കേരളം ഏഴുദിവസമാക്കിയത് സൗകര്യങ്ങള്‍ ഇല്ലാത്തതിനാലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

‘മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ് പിണറായിയുടെ പരാമര്‍ശം’ വി. മുരളീധരന്‍ 

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രിയ വി. മുരളീധരന്‍. ‘കേരളത്തില്‍ വകുപ്പ് മന്ത്രിമാര്‍ പോലും കാര്യങ്ങള്‍ അറിയാറില്ല.എന്നാല്‍ കേന്ദ്രത്തില്‍ കാര്യങ്ങള്‍ ഇങ്ങനല്ല, സ്പ്രിങ്ക്ളര്‍ കരാറില്‍ ഇത് കണ്ടതാണ്. എന്നാല്‍ കേരളത്തിലെ ശൈലിയല്ല കേന്ദ്രത്തില്‍ ഉള്ളത്, ഇവിടെ ഉദ്യോഗസ്ഥ തലത്തിലും ചര്‍ച്ച നടക്കും. പിണറായിയുടെ പരാമര്‍ശം മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണെന്നും’ മുരളീധരന്‍ പറഞ്ഞു.

പ്രാവസി ക്വറന്‍റൈന്‍ കേരളം ഏഴുദിവസമാക്കിയത് സൗകര്യങ്ങള്‍ ഇല്ലാത്തതിനാലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഏഴുദിവസമെന്നത് സംസ്ഥാനത്ത് രോഗവ്യാപനത്തിന് കാരണമാകും. വിദേശ രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ പല സംസ്ഥാനങ്ങിൽ നിന്ന് ഉള്ളവർ വരുമ്പോൾ ക്വാറന്‍റൈയിൻ ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വി മുരളീധരൻ മീഡിയ വണിനോട് പറഞ്ഞു.

കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ക്വാറന്‍റൈയിൻ 14 ദിവസമാണ്. വേണ്ടത്ര തയ്യാറെടുപ്പ് ഇല്ലാത്തു കൊണ്ടാണ് സംസ്ഥാന സർക്കാർ 7 ദിവസ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയത്. 135000 ക്വാറന്‍റൈയിൻ മുറി ഒരുക്കിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. 7 ദിവസ ക്വാറന്‍റൈയിൻ അടിസ്ഥാനമില്ലെന്നും കേരള സർക്കാർ പ്രവാസികളുടെ കാര്യത്തിൽ കുറെ കൂടി ശ്രദ്ധ കാണിക്കണമെന്നും വി മുരളീധരൻ പറഞ്ഞു

ഓരോ സംസ്ഥാനത്തേയ്ക്ക് മാത്രമായി ചാർട്ടേഡ് വിമാനം വരുന്നതിൽ തടമുണ്ടാവില്ല. സംസ്ഥാനങ്ങളുടെ ക്വാറൻറയിൻ സംവിധാനം കൂടി പരിഗണിച്ച് ഈക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിമാനത്തിൽ അനർഹർ കടന്നു കൂടുന്നു എന്ന പരാതി ശ്രദ്ധയിൽ പെട്ടില്ല. അർഹരായവർക്കെല്ലാം അടുത്ത വിമാനങ്ങളിൽ വരാം. കപ്പലുകളിൽ ഉൾപ്പടെ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാനാണ് സർക്കാർ ശ്രമിയ്ക്കുന്നത്. വന്ദേ ഭാരതിന്‍റെ രണ്ടാഘട്ടത്തിൽ 31 രാജ്യങ്ങളിലായി 145 സർവീസുകൾ നടത്തുമെന്നും വി മുരളീധരൻ പറഞ്ഞു.