LiveTV

Live

Kerala

പാലക്കാട് ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തി 3 തവണ ആശുപത്രി സന്ദർശിച്ചു; മുതലമട പ്രഥമിക ആരോഗ്യ കേന്ദ്രം അടച്ചു

ജനപ്രതിനിധികളോടും, ആരോഗ്യ പ്രവർത്തകരോടും ഉൾപെടെ ക്വാറന്റൈനില്‍ പോകാനും നിർദേശിച്ചു

പാലക്കാട് ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തി 3 തവണ ആശുപത്രി സന്ദർശിച്ചു; മുതലമട പ്രഥമിക ആരോഗ്യ കേന്ദ്രം അടച്ചു

പാലക്കാട് മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു പൂട്ടി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി മൂന്ന് ദിവസം ഇവിടെ ചികിത്സ തേടിയിരുന്നു. ജനപ്രതിനിധികളോടും, ആരോഗ്യ പ്രവർത്തകരോടും ഉൾപെടെ ക്വാറന്റൈനില്‍ പോകാനും നിർദേശിച്ചു

ഈ മാസം 7, 9, 11 തിയ്യതികളിലായി ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തി മുതലമട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തിയിരുന്നു. 11ന് നേരിയ ശ്വാസതടസം നേരിട്ടതോടെയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. മെയ് 9 ന് മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയടക്കം ഉള്ള ജനപ്രതിനിധികൾ ഉള്ള സമയത്തും, മെയ് 11ന് നഴ്സുമാരെ ആദരിക്കുന്ന ചടങ്ങ് നടക്കുന്ന സമയത്തും ഇയാൾ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇതിനാൽ ജനപ്രതിനിധികൾ, ഡോക്ടർമാർ ഉൾപ്പടെ ഉള്ള ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങി ഈ മൂന്ന് ദിവസങ്ങളിൽ മുതലമട പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

ആരോഗ്യ പ്രവർത്തകരുടെ സ്രവ സാമ്പിൾ ഇന്ന് പരിശോധനക്ക് അയക്കും. ആശുപത്രി അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടക്കിടെ മാനസികാസ്വസ്ഥ്യം പ്രകടപ്പിക്കുന്ന രോഗി കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറിയിട്ടില്ല. നാല് വർഷമായി ഇയാൾ പൊള്ളാച്ചിയിലായിരുന്നു എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. രോഗിയുടെ പൂർണ വിവരങ്ങൾ ലഭിക്കാത്തതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ സമയം എടുക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.