LiveTV

Live

Kerala

ആഗസ്തില്‍ അതിവർഷമുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

കാലവർഷക്കെടുതി നേരിടാൻ ദുരന്തനിവാരണ അതോറിറ്റി പദ്ധതി തയ്യാറാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു

ആഗസ്തില്‍ അതിവർഷമുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

സംസ്ഥാനത്ത് ആഗസ്ത് മാസത്തിൽ അതിവർഷമുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കാലവർഷവും സാധാരണയിൽ കൂടുതലാകും. കാലവർഷക്കെടുതി നേരിടാൻ ദുരന്തനിവാരണ അതോറിറ്റി പദ്ധതി തയ്യാറാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

2018 ലും 2019ലും സംസ്ഥാനത്തുണ്ടായ പ്രളയത്തിന് പ്രധാന കാരണം അതിവർഷമായിരുന്നു. ഇത്തവണയും അതിവർഷമുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. കാലവർഷം സാധാരണ നിലയിൽ കൂടുതൽ ലഭിക്കും. ഇതിനൊപ്പമാണ് ആഗസ്തില്‍ അതിവർഷത്തിനുളള സാധ്യത. സാഹചര്യം മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്താൻ വിവിധ വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡിനെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് അതിവർഷം മറ്റൊരു വെല്ലുവിളിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കോവിഡിനൊപ്പം കാലവർഷക്കെടുതി നേരിടുന്നതിനുളള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. 27,000 കെട്ടിടങ്ങൾ സംസ്ഥാനത്ത് കണ്ടെത്തി. കൊവിഡ് ഭീഷണിയുളളതിനാൽ വെളളപ്പൊക്കം കാരണം ഒഴിപ്പിക്കുന്നവരെ സാധാരണ പോലെ ഒരുമിച്ച് പാർപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ആളുകളെ തരംതിരിച്ച് പാർപ്പിക്കാൻ കെട്ടിടങ്ങൾ സജ്ജമാക്കും. അണക്കെട്ടുകളുടെ സ്ഥിതി തുടർച്ചയായി വിലയിരുത്തി വരുന്നുണ്ട്. ഇടുക്കി ഉൾപ്പടെയുളള അണക്കെട്ടുകളൊന്നും ഇപ്പോൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.