LiveTV

Live

Kerala

'ലോറി ഡ്രൈവറുടെ കരുതല്‍; ഒരു കുപ്പിവെള്ളം കൊടുത്തപ്പോള്‍ തിരികെ നല്‍കിയത് ഒരു കെയ്‌സ് കുപ്പിവെള്ളം

അതിര്‍ത്തികള്‍ പിന്നിട്ട് ലോഡുകളുമായി എത്തുന്ന ലോറിഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകള്‍ അടഞ്ഞ്കിടക്കുന്നത് കൊണ്ട് തന്നെ ഭക്ഷണത്തിന് പ്രയാസം നേരിടാറുണ്ട്

'ലോറി ഡ്രൈവറുടെ കരുതല്‍; ഒരു കുപ്പിവെള്ളം കൊടുത്തപ്പോള്‍ തിരികെ നല്‍കിയത് ഒരു കെയ്‌സ് കുപ്പിവെള്ളം
വഴിയില്‍ ഭക്ഷണപൊതിയുമായി കാത്തുനില്‍ക്കുന്ന  കാരുണ്യസൌഹൃദ സൊസൈറ്റി പ്രവര്‍ത്തകര്‍
വഴിയില്‍ ഭക്ഷണപൊതിയുമായി കാത്തുനില്‍ക്കുന്ന കാരുണ്യസൌഹൃദ സൊസൈറ്റി പ്രവര്‍ത്തകര്‍
Mediaone

പരസ്പരം സഹായിച്ചും സഹകരിച്ചും കൊണ്ടാണ് ഈ ലോക്ക്ഡൗണ്‍ കാലത്തെ ജനങ്ങള്‍ അതിജീവിക്കുന്നത്. അതിര്‍ത്തികള്‍ പിന്നിട്ട് ലോഡുകളുമായി എത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകള്‍ അടഞ്ഞ് കിടക്കുന്നത് കൊണ്ട് തന്നെ ഭക്ഷണത്തിന് പ്രയാസം നേരിടാറുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന ഭക്ഷണപൊതികളാണ് പലപ്പോഴും ഇവര്‍ക്ക് സഹായകരമാവുന്നത്.

ഇത്തരത്തില്‍ ദേശീയപാതയില്‍ മൂത്തകുന്നം ഭാഗത്ത് പൊതിച്ചോറും വെള്ളവും വിതരണം ചെയ്യാന്‍ നിന്ന കാരുണ്യസൗഹൃദ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ക്കാണ് ഒരു ലോറി ഡ്രൈവറുടെ കരുതല്‍ വേറിട്ട അനുഭവമായത്. പതിവ് പോലെ പൊതിച്ചോറും ഒരു കുപ്പിവെള്ളവുമായി ലോറി ഡ്രൈവറുടെ അടുത്തേക്കെത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ കൈയില്‍ നിന്ന് ഭക്ഷണപൊതി മാത്രമാണ് ലോറി ഡ്രൈവര്‍ സ്വീകരിച്ചത്.

ലോറിഡ്രൈവറാകട്ടെ കുടിക്കാന്‍ കരുതിയിരുന്ന ഒരു കെയ്‌സ് കുപ്പിവെള്ളം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് തിരികെ കൈമാറുകയും ചെയ്തു. ഇങ്ങനെ പരസ്പര സഹകരണത്തോടെ കോവിഡ് മഹാമാരിയെ നേരിടുകയാണ് മലയാളികള്‍. 'അതിജീവിക്കും നാം ഒറ്റക്കെട്ടായി' എന്ന പദ്ധതിയുടെ ഭാഗമായാണ് കാരുണ്യസൗഹൃദ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്.