LiveTV

Live

Kerala

പൊലീസിനും ജില്ലഭരണകൂടത്തിനും വീഴ്ചയുണ്ടായില്ല; നിലപാട് തിരുത്തി എല്‍.ഡി.എഫ് വയനാട് ജില്ലാകണ്‍വീനര്‍ 

വയനാട് ജില്ലയിലെ കോവിഡ് വ്യാപനത്തിന് കാരണം ജില്ലാ ഭരണകൂടവും പൊലീസുമാണെന്നായിരുന്നു കെ.വി മോഹനന്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചത്

പൊലീസിനും ജില്ലഭരണകൂടത്തിനും വീഴ്ചയുണ്ടായില്ല; നിലപാട് തിരുത്തി എല്‍.ഡി.എഫ് വയനാട് ജില്ലാകണ്‍വീനര്‍ 

വയനാട് ജില്ലയില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്‍ ജില്ല ഭരണകൂടത്തേയും പൊലീസിനേയും രൂക്ഷമായി വിമര്‍ശിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് എല്‍.ഡി.എഫ് വയനാട് ജില്ലാ കണ്‍വീനര്‍ കെ.വി മോഹനന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. അത്തരത്തില്‍ ഒരു അഭിപ്രായം പറഞ്ഞതില്‍ ജാഗ്രത കുറവുണ്ടായെന്നും അതില്‍ ഖേദിക്കുന്നുവെന്നും കെ.വി മോഹനന്‍ പറഞ്ഞു. പൊലീസിനും ജില്ലാഭരണകൂടത്തിനും വീഴ്‍യുണ്ടാട്ടില്ലെന്ന് തിരുത്തി പോസ്റ്റിടുകയും ചെയ്തു.

വയനാട് ജില്ലയിലെ കോവിഡ് വ്യാപനത്തിന് കാരണം ജില്ലാ ഭരണകൂടവും പൊലീസുമാണെന്നായിരുന്നു കെ.വി മോഹനന്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചത്. വാര്‍ത്ത സമ്മേളന ജാഡ നടത്തിയതുകൊണ്ട് മാത്രം ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ലെന്നും സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങളില്‍ നേരിയ അശ്രദ്ധ ഉണ്ടായാല്‍ അപകടമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പോലും വയനാട്ടുകാര്‍ മുഖവില‌ക്കെടുക്കുന്നില്ലെന്നും കെ.വി മോഹനന്‍ പറഞ്ഞിരുന്നു. സംഗതി വിവാദമായതോടെയാണ് കെ.വി മോഹനന്‍ ഖേദപ്രകടിപ്പിച്ച് രംഗത്തെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

‘’ഫെയ്സ് ബുക്കിലും ചില ചാനലുകളിലും ഞാന്‍ കോവിഡ് 19 മായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായതായി അറിയിക്കുന്നു. ജില്ലാ ഭരണകൂടത്തിനും പോലീസിനും വീഴ്ച ഉണ്ടായി എന്ന് പറയുന്നത് ശരിയല്ല. കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്. വിഷയങ്ങളെ വൈകാരികമായി സമീപിച്ചതില്‍ ഖേദിക്കുന്നു’’.