LiveTV

Live

Kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 34,400 രൂപ

കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

 കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 34,400 രൂപ

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിൽ. ഗ്രാമിന് 4300 രൂപയായി. പവന്റെ വില 34400 രൂപയിലെത്തി. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യവാരം തന്നെ സ്വർണം പവന് 32,800 രൂപയായി ഉയർന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാർച്ച് മാസത്തെ കൂടിയ വില. ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് നേരിയ വ്യത്യാസം മാത്രമാണ് സ്വർണ വിലയിലുണ്ടായിരുന്നത്.

ഒരു പവൻ സ്വർണത്തിന് 34,400 രൂപയാണ് ഇന്നത്തെ വില. കോവിഡ്- 19 പ്രതിസന്ധിക്കിടയിൽ ആഗോള സാമ്പത്തിക മേഖല അനിശ്ചിതത്വം നേരിടുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് സ്വർണ വില കൂടാനുള്ള കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വർണത്തിന് ഇനിയും വില ഉയരാനാണ് സാധ്യത.