LiveTV

Live

Kerala

പാലക്കാട് ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് മൂന്നുപേര്‍ക്ക്

മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി ഉൾപെടെ ആറുപേരാണ് ചികിത്സയിലുള്ളത്, വാളയാർ ചെക്ക് പോസ്റ്റിൽ അതീവജാഗ്രത തുടരുകയാണ്

പാലക്കാട് ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് മൂന്നുപേര്‍ക്ക്

പാലക്കാട് ജില്ലയിൽ ഇന്നലെ മൂന്ന് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി ഉൾപെടെ ആറുപേരാണ് ചികിത്സയിലുള്ളത്. വാളയാർ ചെക്ക് പോസ്റ്റിൽ അതീവജാഗ്രത തുടരുകയാണ്. മൊയ് ആറിന് ചെന്നൈയില്‍ നിന്നും വാളയാർ ചെക്ക് പേസ്റ്റ് വഴി വന്ന കടമ്പഴിപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേദിവസം ചെന്നെെയിൽ നിന്നും വാളയാർ ചെക്ക് പോസ്റ്റ് വഴി വന്ന മറ്റെരു കടമ്പഴിപ്പുറം സ്വദേശിക്കും, രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ദമാമിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങി കളമശ്ശേരി മെഡിക്കൽ കോളേജിൽ കഴിയുന്ന വ്യക്തിക്കും രോഗം സ്ഥിരീകരിച്ചു.

ഇയാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൊല്ലങ്കോട് ചുള്ളിമടയിൽ രോഗം സ്ഥിരീകരിച്ച വ്യക്തി പൂർണമായ വിവരങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറിയിട്ടില്ല. ചെക്ക് പോസ്റ്റുവഴി എത്തുന്നവർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ വാളയാർ ചെക്ക് പോസ്റ്റിൽ കടുത്ത ജാഗ്രത തുടരുകയാണ്. ഒമ്പതാം തിയ്യതി രോഗം സ്ഥിരീകരിച്ച വ്യക്തി വാളയാറിൽ ഉണ്ടായിരുന്നതിനാൽ ജനപ്രതിനിധികൾ ഉൾപെടെ നിരീക്ഷണത്തിൽ കഴിയുകയാണ്. എന്നാൽ മറ്റ് ദിവസങ്ങളിൽ വന്ന രോഗികളുമായി ചെക്ക് പോസ്റ്റിൽ അടുത്ത് ഇടപഴകിയവരോട് നിരീക്ഷണത്തിൽ പോകാൻ ഇതു വരെ നിർദേശിച്ചിട്ടില്ല.