LiveTV

Live

Kerala

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കുകൂടി കോവിഡ്

രോഗബാധിതരില്‍ മൂന്നുപേര്‍ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസികളും രണ്ടുപേര്‍ മുംബൈയില്‍ നിന്നെത്തിയവരുമാണ്

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കുകൂടി കോവിഡ്

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ മൂന്നുപേര്‍ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസികളും രണ്ടുപേര്‍ മുംബൈയില്‍ നിന്നെത്തിയവരുമാണ്. അഞ്ച് പേരും കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അബുദബിയില്‍ നിന്ന് കൊച്ചിയിലെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27കാരന് നേരത്തെ വിവിധ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതായിള്ള വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മെയ് ഏഴിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മുന്നിയൂര്‍ വെളിമുക്ക് സ്വദേശി 44 കാരനു കോവിഡ് ലക്ഷങ്ങൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മെയ് 12 ന് ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മഞ്ചേരി ചെരണി സ്വദേശി 60 കാരൻ, വിദേശത്തുള്ള കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടയിരിന്നു. നേരിട്ട് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ഇയാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

മുംബൈയില്‍ നിന്ന് എത്തിയ വെളിയങ്കോട് സ്വദേശി 31 കാരന്‍, സഹോദരന്റെ ഭാര്യ എന്നിവരാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച മറ്റു രണ്ട് പേർ. സർക്കാരിന്‍റെ പ്രത്യേക അനുമതിയോടെ കാറിൽ നാട്ടിലെത്തിയ ഇവർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. 11 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.