LiveTV

Live

Kerala

ഡൽഹിയിൽ നിന്നുള്ള ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ നാളെ യാത്ര തിരിക്കും.

ഡൽഹിയിൽ നിന്നുള്ള ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും

ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്ന് സംസ്ഥാനത്തെത്തും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ നാളെ യാത്ര തിരിക്കും.

വിമാനത്തിന് പിന്നാലെ ട്രെയിനിലും സംസ്ഥാനത്തേക്ക് യാത്രക്കാര്‍ എത്തുകയാണ്. രാത്രി കോഴിക്കോടാണ് കേരളത്തിലെ ആദ്യത്തെ സ്റ്റോപ്പ്. നാളെ പുലര്‍ച്ചെ അഞ്ചരയോടെ ട്രെയിന്‍ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തും. തിരുവനന്തപുരത്ത് 700 യാത്രക്കാരുണ്ടാകുമെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ നിഗമനം. ആരോഗ്യ പരിശോധന നടത്തിയ ശേഷമേ യാത്രക്കാരെ പുറത്തുവിടൂ. യാത്രക്കാരെ 20 അംഗ സംഘമായി തിരിച്ചാകും പരിശോധന. 15 ടേബിള്‍ പരിശോധനക്കായി ഒരുക്കിയിട്ടുണ്ട്. ഓൺലൈനിൽ അപേക്ഷിച്ച പാസില്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പാസുള്ളവർ വീട്ടിൽ കര്‍ശന നിരീക്ഷണത്തിൽ കഴിയണം.

തമിഴ്നാട്ടിലേക്ക് പോകേണ്ടവരെ തമിഴ്നാട് ബസിൽ അയക്കും. യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്ന വാഹനത്തിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. ഇതിനുള്ള പാസ് ഓൺലൈനായി വാങ്ങണം. ഇതര ജില്ലകളിലേക്ക് പോകുന്നവർക്കായി കെ.എസ്.ആർ.ടി.സി ബസ് സൗകര്യമുണ്ടാകും. നാളെ രാത്രി ഏഴേ മുക്കാലിനാണ് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ പുറപ്പെടുക.