LiveTV

Live

Kerala

കോവിഡ് ലക്ഷണങ്ങൾ മൂലം യാത്ര നിഷേധിക്കപ്പെട്ടവർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്ന് റെയിൽവെ

പ്രത്യേക ട്രെയിനുകളിൽ മെയ് 22 മുതൽ വെയിറ്റിങ് ലിസ്റ്റ് ആരംഭിക്കാനൊരുങ്ങി റെയിൽവെ. മാറ്റങ്ങളോടെയുള്ള ബുക്കിങ് 15 ന് ആരംഭിക്കും.

കോവിഡ് ലക്ഷണങ്ങൾ മൂലം യാത്ര നിഷേധിക്കപ്പെട്ടവർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്ന് റെയിൽവെ

പ്രത്യേക ട്രെയിനുകളിൽ മെയ് 22 മുതൽ വെയിറ്റിങ് ലിസ്റ്റ് ആരംഭിക്കാനൊരുങ്ങി റെയിൽവെ. മാറ്റങ്ങളോടെയുള്ള ബുക്കിങ് 15 ന് ആരംഭിക്കും. കൂടുതൽ സർവീസുകൾ ആരംഭിച്ച് ചെറു നഗരങ്ങളിലേക്കും യാത്ര നടത്താനാണ് നീക്കം. കോവിഡ് ലക്ഷണങ്ങൾ മൂലം യാത്ര നിഷേധിക്കപ്പെട്ടവർക്ക് റെയിൽവെ ടിക്കറ്റ് തുക മടക്കി നൽകും.

ഗതാഗതം സാധാരണ നിലയിലേക്ക് പടിപടിയായി എത്തിക്കുകയാണ് റെയിൽവെ. മെയിൽ, എക്സ്പ്രസ്, ചെയർ കാർ സർവീസുകൾ ആരംഭിക്കാനാണ് നീക്കം. മെയ് 22 മുതൽ പ്രത്യേക ട്രെയിനുകളിൽ വെയിറ്റിങ് ലിസ്റ്റ് ആരംഭിക്കും. 15 ന് ഇപ്രകാരമുള്ള ബുക്കിങ് തുടങ്ങും. തേർഡ് എസി 100, സെക്കൻഡ് എസി 50, സ്ലീപ്പർ 200, ചെയർകാർ 100, ഫസ്റ്റ് എസി , എക്സിക്യൂട്ടീവ് ക്ലാസുകൾക്ക് 20 എന്ന നിലയിലാകും വെയിറ്റിങ് ലിസ്റ്റ്. കൂടുതൽ സർവീസ് ആരംഭിക്കുന്നതോടെ ചെറു നഗരങ്ങളിലേക്കും യാത്ര തുടങ്ങും. രാജധാനി മാതൃകയിൽ 15 ഇടങ്ങളിലേയ്ക്കാണ് ഇപ്പോൾ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നത്.

സ്റ്റേഷനുകളിലെ പരിശോധനയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി യാത്രാ മുടങ്ങിയവർക്ക് 10 ദിവസത്തിനകം ടിക്കറ്റ് തുക തിരികെ നൽകുമെന്ന് റെയിൽവെ അറിയിച്ചു. ടിക്കറ്റ് ഒന്നാണെങ്കിലും ഒപ്പമുള്ളവർക്ക് യാത്ര ചെയ്യാം. ചെയ്യുന്നില്ലെങ്കിൽ അവരുടെ ടിക്കറ്റ് തുകയും മടക്കി നൽകും.

രാജ്യത്തെ മെട്രോകളും സർവീസ് പുനഃസ്ഥാപിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. സാമൂഹ്യ അകലം പാലിച്ചുള്ള യാത്രക്കായി പ്രോട്ടോക്കോൾ തയ്യാറാക്കുകയാണെന്നും സ്റ്റേഷനുകളിൽ ശുചീകരണം തുടരുകയാണെന്നും ഡിഎംആര്‍സി അറിയിച്ചു.