LiveTV

Live

Kerala

"കേന്ദ്ര തീരുമാനങ്ങൾ വിദേശകാര്യ സഹമന്ത്രി അറിയുന്നില്ല, അദ്ദേഹത്തിന് എന്തോ പ്രശ്‌നമുണ്ട്"; മുരളീധരനെതിരെ പിണറായി

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തതു കൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് വരാത്തതെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി

"കേന്ദ്ര തീരുമാനങ്ങൾ വിദേശകാര്യ സഹമന്ത്രി അറിയുന്നില്ല, അദ്ദേഹത്തിന് എന്തോ പ്രശ്‌നമുണ്ട്"; മുരളീധരനെതിരെ പിണറായി

കേന്ദ്രമന്ത്രി വി മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന് എന്തോ പ്രശ്‌നമുണ്ട്. ചിലകാര്യങ്ങള്‍ പറയുന്നതിന് മുന്‍പ്, അത് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നതാണ് അദ്ദേഹത്തിന് നല്ലത്. കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടില്‍ നിന്ന് മനസിലാകുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചില കാര്യങ്ങള്‍ പറുന്നതാണെങ്കില്‍ അത് ശരിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തതു കൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് വരാത്തതെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഷെഡ്യൂള്‍ ചെയ്ത പ്രകാരം വിമാനങ്ങള്‍ നാട്ടിലേക്ക് വരുന്നില്ലേ?.അത്തരം കാര്യങ്ങള്‍ അറിയാന്‍ ബാധ്യതപ്പെട്ടയാളാണ് മുരളീധരന്‍. സംസ്ഥാനം പറഞ്ഞിട്ടാണോ അത്തരം ഷെഡ്യൂള്‍ തീരുമാനിക്കുക. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരതിര് വേണ്ടേ. എന്തും വിളിച്ചുപറയലാണോ.അതിലപ്പുറം ഇപ്പോള്‍ പോകുന്നില്ല. അത് പറയാനുള്ള വേദിയല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.