LiveTV

Live

Kerala

കോവിഡ് 19 നോഡല്‍ ഓഫീസറായി കോഴിക്കോട് ആള്‍മാറാട്ടം

വ്യാജ ഐഡി കാര്‍‌ഡ് ഉപയോഗിച്ച് ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെട്ടു


കോവിഡ് 19 നോഡല്‍ ഓഫീസറായി കോഴിക്കോട്  ആള്‍മാറാട്ടം

നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ കോവിഡ് 19 നോഡല്‍ ഓഫീസര്‍ ചമഞ്ഞ് ഔദ്യോഗിക കാര്യങ്ങില്‍ ഒരാള്‍ ഇടപെട്ടു. വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്നാണ് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്‍റെ കണ്ടെത്തല്‍. ഇക്കാര്യം വിശദമായി അന്വേഷിക്കാന്‍ ജില്ലാകലക്ടര്‍ എസ് സാംബശിവ റാവു പോലീസിന് നിര്‍‌ദേശം നല്‍കി.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ ഔദ്യോഗിക പദവികളുന്നുമില്ല. കോവിഡ് 19 വളണ്ടറായി രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് വിമുക്തി പ്രവര്‍ത്തനങ്ങളുടെ വളണ്ടറിയായി താല്‍ക്കാലികമായി എന്‍എച്ച് എം പ്രോഗ്രാം മാനേജര്‍ നിയമിച്ചു. എന്നാല്‍ ഇയാള്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് കോവിഡ് 19 നോഡല്‍ ഓഫീസറായി ആള്‍മാറാട്ടം നടത്തി. ചാലിയം എഫ്.എച്ച്.സി ഓഫീസിന്റെയും ജീവനക്കാരുടെയും ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു. ഇത് പരാതിയായി എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് മുമ്പാകെ എത്തിയതോടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് എന്‍.എച്ച്.എം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കലക്ടര്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി.

ഇയാള്‍ എഡിഎമ്മിന്‍റെ പിഎയാണെന്ന് പ്രചരിപ്പിച്ചിരുന്നതായും എഡിഎമ്മിന്‍റെ കസേരയില്‍ ഇരുന്ന് ഫോട്ടോ എടുത്തതായും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഊ ആക്ഷേപം ജില്ല ഭരണകൂടം തള്ളി. അത്തരം പ്രചാരണങ്ങള്‍ ശരിയല്ലെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റോഷ്‌നി നാരായണന്‍ അറിയിച്ചു. എന്നാല്‍ ആള്‍മാറാട്ടം നടത്തിയാളുടെ വിശദാംശങ്ങള്‍ ജില്ലാ ഭരണകൂടം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.