LiveTV

Live

Kerala

ഇന്നലെ കരിപ്പൂരിലെത്തിയ ഏഴ് പ്രവാസികള്‍ക്ക് കോവിഡ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

കുവൈത്തില്‍ നിന്ന് വന്ന ആറ് പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ജിദ്ദയില്‍ നിന്നെത്തിയ ഒരാളെയും ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ കരിപ്പൂരിലെത്തിയ ഏഴ് പ്രവാസികള്‍ക്ക് കോവിഡ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഏഴ് പ്രവാസികള്‍ക്ക് കോവിഡ് ലക്ഷണം. കുവൈത്തില്‍ നിന്ന് വന്ന ആറ് പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയെയും ലക്ഷണങ്ങളുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. തിരിച്ചെത്തിയ 347 പേരിൽ നിന്നും 104 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 222 പേരെ സ്വന്തം വീടുകളിലേക്കും പ്രത്യേക നിരീക്ഷണത്തിനായി അയച്ചു.

കുവൈത്തില്‍ നിന്ന് 192 യാത്രക്കാരെയും കൊണ്ടുള്ള വിമാനം രാത്രി 10.15നാണ് കരിപ്പൂരിലെത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന ആറ് പേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് മലപ്പുറം സ്വദേശികള്‍, രണ്ട് പാലക്കാട് സ്വദേശികള്‍ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേയ്ക്കും ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

പുലര്‍ച്ചെ 1.15 നാണ് 155 പേരെ അടങ്ങുന്ന സംഘവുമായി ജിദ്ദയിൽ നിന്നുള്ള വിമാനം കരിപ്പൂരിൽ എത്തിയത്. ഇതിൽ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ വനിതയെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വിമാനങ്ങളിൽ നിന്നുമായി മടങ്ങി എത്തിയവരിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട ആലപ്പുഴ സ്വദേശിനിയായ ഗര്‍ഭിണിയടക്കം 14 പേരെയും വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. തിരിച്ചെത്തിയ 347 പേരിൽ നിന്നും 104 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 222 പേരെ സ്വന്തം വീടുകളിലേക്കും പ്രത്യേക നിരീക്ഷണത്തിനായി അയച്ചു.