LiveTV

Live

Kerala

കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജപ്രചരണം; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജപ്രചരണം; ഒരാളെ
പൊലീസ്  അറസ്റ്റ് ചെയ്തു

എറണാകുളം വേങ്ങൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു എന്ന് വ്യാജപ്രചാരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശി പുന്നോര്‍പ്പിള്ളി വര്‍ക്കിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം വേങ്ങൂര്‍ രാജഗിരി കോളേജ് ഹോസ്റ്റലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കോവിഡ് സ്ഥീരീകരിച്ചു എന്നായിരുന്നു വ്യാജപ്രചരണം. നാട്ടുകാരില്‍ ഭയവും പരിഭ്രാന്തിയും പരത്തുന്ന രീതിയിലാണ് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. വ്യാജ വീഡിയോ സന്ദേശം ശ്രദ്ധയില്‍പ്പെട്ട തൂങ്ങാലി സാമൂഹാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കുറുപ്പുംപടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ച പ്രതി പിടിയിലായത്. കൊമ്പനാട് ഏദന്‍സ് ബേക്കറി ഉടമ പുന്നോര്‍പ്പിള്ളി വര്‍ക്കിയാണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ കേസെടുത്തതിന് ശേഷം പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.