LiveTV

Live

Kerala

വിദ്വേഷ പ്രചാരകന്‍ പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുത്തു

സാമൂഹ്യമാധ്യമത്തിലൂടെ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയതിന് പ്രതീഷ് വിശ്വനാഥിനെതിരെ ഒട്ടനവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

വിദ്വേഷ പ്രചാരകന്‍ പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുത്തു

വിദ്വേഷ പ്രചരണം നടത്തിയ വിശ്വഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ 'മാധ്യമ'ത്തിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഐഡി​യ​ൽ പ​ബ്ലി​ക്കേ​ഷ​ൻ ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി ടി.​കെ ഫാ​റൂ​ഖി​​​​ന്‍റെ പരാ​തിയി​ൽ ചേ​വായൂ​ർ പൊ​ലീ​സാണ്​ കേ​സ്​ രജി​സ്​​റ്റ​ർ ചെ​യ്​​തത്. മുസ്‍ലിംകളല്ലാത്ത 102 പേരെ 'മാധ്യമം' ദിനപത്രത്തില്‍ നിന്നും ഒഴിവാക്കുന്നു എന്നായിരുന്നു വിവാദമായ പോസ്റ്റ്.

സാമൂഹ്യമാധ്യമത്തിലൂടെ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയതിന് പ്രതീഷ് വിശ്വനാഥിനെതിരെ ഒട്ടനവധി പരാതികള്‍ ഉണ്ട്. കേരളത്തിലെ ലൗ ജിഹാദിന്‍റെ മുഖ്യപ്രചാരകനായിരുന്നു ഇദ്ദേഹം.

ബാബരി വിധിയുടെ ദിവസം ഉൾപ്പെടെ വിവാദ പരാമര്‍ശം നടത്തിയതിന് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. 'ഇന്ന് നമുക്ക് യഥാർഥ ദീപാവലി... ജയ് ശ്രീറാം' എന്ന അടിക്കുറിപ്പോടെയാണ് പ്രതീഷ് വിശ്വനാഥ് വിധിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ടത്. മറ്റൊരു പോസ്റ്റിൽ 'ഹിന്ദുവിന് വേണ്ടി സംസാരിക്കുന്നത് തീവ്രവാദമാണെങ്കിൽ ഞാൻ തീവ്രവാദിയാണ്' എന്നും പ്രതീഷ് കുറിച്ചു.

എന്നാല്‍ വിധിക്കുപിന്നാലെ ആഹ്ലാദപ്രകടനങ്ങളോ പ്രകോപനപരമായ പരാമർശങ്ങളോ പാടില്ലെന്ന അധികൃതരുടെ നിർദേശം പരസ്യമായി ലംഘിച്ചെന്ന് പറഞ്ഞ് ഡിജിപിക്കും മുഖ്യമന്ത്രിക്കും അഡ്വക്കറ്റ് അമീന്‍ ഹസ്സന്‍ പരാതി നല്‍കിയിരുന്നു. കേരളഹൗസില്‍ ബീഫ് ഇറച്ചിയുണ്ടെന്ന് പ്രചരണം നടത്തിയതിന് പിന്നിലും ഇദ്ദേഹമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

അമിത് ഷായുമായും തൊഗാഡിയയുമായും വ്യക്തിബന്ധമുള്ള ഇദ്ദേഹം കേരളത്തിലെ ലൗ ജിഹാദിന്‍റെ മുഖ്യപ്രചാരകനായിരുന്നു. ലൗ ജിഹാദ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ 1200 ഹിന്ദുസേവാ കേന്ദ്രം തുറക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ആദ്യം വിശ്വ ഹിന്ദു പരിഷത്തിലും പിന്നീട് അന്തർദേശീയ ഹിന്ദു പരിഷത്തിലും തുടര്‍ന്ന് ഹിന്ദു ഹെൽപ്പ് ലൈനിലൂടെയുമൊക്കെയാണ് അദ്ദേഹം പ്രചരണം നടത്തുന്നത്.