LiveTV

Live

Kerala

മീഡിയവണ്‍-ഗള്‍ഫ് മാധ്യമം വിങ്സ് ഓഫ് കംപാഷന് പിന്തുണയേറി

തികച്ചും അർഹരായ ആളുകൾക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിന് സഹൃദയുടെയും വായനക്കാരുടെയും വ്യവസായ സമൂഹത്തിന്റെയും പിന്തുണയോടെ ഒരു മാധ്യമസ്ഥാപനം മുന്നോട്ടുവന്നതും ഇതാദ്യം

മീഡിയവണ്‍-ഗള്‍ഫ് മാധ്യമം വിങ്സ് ഓഫ് കംപാഷന് പിന്തുണയേറി

നാട്ടിലേക്ക് മടങ്ങാൻ വഴി കാണാതെ പ്രതിസന്ധിയിലായ പ്രവാസികൾക്ക് കരുതലേകാൻ മീഡിയവണും ഗൾഫ് മാധ്യമവും ചേർന്നൊരുക്കുന്ന മിഷൻ വിങ്സ് ഓഫ് കംപാഷന് പിന്തുണയേറി. തികച്ചും അർഹരായ ആളുകൾക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിന് സഹൃദയുടെയും വായനക്കാരുടെയും വ്യവസായ സമൂഹത്തിന്റെയും പിന്തുണയോടെ ഒരു മാധ്യമസ്ഥാപനം മുന്നോട്ടുവന്നതും ഇതാദ്യം.

അതാത് രാജ്യങ്ങളുടെ എംബസികളിൽ തിരിച്ചുപോക്കിനായി രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് madhyamam.com mediaonetv.in സൈറ്റുകൾ മുഖേനെ ടിക്കറ്റിനായി അപേക്ഷിക്കാം. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ ബ്രാൻറുകളും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയരായ വ്യവസായ നായകരും മുതൽ സാധാരണക്കാരായ പ്രവാസികളും സ്കൂൾ കുട്ടികളുമെല്ലാം ഈ ദൗത്യവുമായി സഹകരിക്കുന്നുണ്ട്.

ആർ.പി ഗ്രൂപ്പ് ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ. രവി പിള്ള 150 പേരെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റുകൾ നൽകുമെന്നറിയിച്ചു. ഖത്തറിലെ മുൻനിര കൺസൾട്ടൻസി സ്ഥാപനമായ ബീവു ഇൻറർനാഷനൽ നൂറുപേർക്കുള്ള ടിക്കറ്റുകൾ നൽകും. വേൾഡ് മലയാളി കൗൺസിൽ ഉൾപ്പെടെ എണ്ണമറ്റ കൂട്ടായ്മകളും ദൗത്യത്തിന്റെ ഭാഗമാണ്.

ഇതിനു പുറമെ നിരവധി വ്യക്തികളും പ്രേക്ഷകരും ഈ ഉദ്യമത്തിൽ സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം മാസങ്ങളായി ജോലി നഷ്ടപ്പെട്ടവരും തൊഴിലന്വേഷണത്തിന് സന്ദർശക വിസയിൽ എത്തി കുടുങ്ങിയവരും കുടുംബങ്ങളുമടക്കം ആയിരക്കണക്കിനാളുകളാണ് ടിക്കറ്റിനായി സഹായം തേടുന്നത്. നാട്ടിലും മറുനാട്ടിലുമുള്ള കൂടുതൽ മനുഷ്യസ്നേഹികളുടെ പിന്തുണയോടെ മാത്രമേ നാട്ടിലേക്കുള്ള യാത്ര എന്ന ഇവരുടെ സ്വപ്നം സാധ്യമാക്കാനാവൂ.