LiveTV

Live

Kerala

വന്ദേ ഭാരത് മിഷൻ രാജ്യത്ത് ഇതുവരെ മടങ്ങിയെത്തിയത് 8503 പ്രവാസികൾ

മെയ് 7 മുതൽ 43വിമാനങ്ങളാണ് ഇതുവരെ പ്രവാസികളെയുമായി മടങ്ങിയെത്തിയത്.

വന്ദേ ഭാരത് മിഷൻ രാജ്യത്ത് ഇതുവരെ മടങ്ങിയെത്തിയത് 8503 പ്രവാസികൾ

വന്ദേ ഭാരത് മിഷന്റെ ഭാഗമായി 2020 മെയ് 7 നുശേഷം 6 ദിവസത്തിനുള്ളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 43 വിമാനങ്ങളിലായി 8503 ഇന്ത്യക്കാരെയാണ് രാജ്യത്തേക്ക്‌ തിരിച്ചെത്തിച്ചത്. വിദേശത്തു നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായ വന്ദേ ഭാരത് മിഷൻ 2020 മെയ് 7 ന്നാണ് കേന്ദ്രഗവൺമെന്റ് ആരംഭിച്ചത്. അബുദാബിയില്‍ നിന്നും 177  യാത്രക്കാരെയുമായി കൊച്ചിയിലേക്കാണ് ആദ്യ വിമാനം പറന്നിറങ്ങിയത്. തുടർന്നങ്ങോട്ട് 42 സർവ്വീസുകളാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ നടത്തിയത്.

ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിനുളള സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ഈ ദൗത്യത്തിൽ വിദേശകാര്യ മന്ത്രാലയവും സംസ്ഥാനസർക്കാരുകളും പങ്കാളികളാണ്. ആദ്യ ഘട്ടത്തിൽ യുഎസ്എ, യുകെ, ബംഗ്ലാദേശ്, സിംഗപ്പൂർ, സൗദി അറേബ്യ, കുവൈറ്റ്, ഫിലിപ്പൈൻസ്, യു.എ.ഇ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നായി 14,800 ഇന്ത്യക്കാരെ മടക്കിയെത്തിക്കാനാണ്‌ പദ്ധതി.